News @ India
National news portal

കൂടത്തായി കൊലക്കേസ്: കസ്റ്റഡിയിലുള്ള പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും .

17

പൊലീസ് കസ്റ്റഡിയിലുള്ള കൂടത്തായി കൊലക്കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ പരമ്പരയിലെ മറ്റ് ചില കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്. അതേസമയം ജോളിയുടെ സുഹൃത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി.

ജോളിയുടെ അടുത്ത സുഹൃത്തെന്ന് കരുതുന്ന യുവതി തലശ്ശേരിയില്‍ നിന്നുമാണ് വടകരയിലെ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായത്. ഇവരുടെ മൊഴി ജോളിയുടെ എന്‍ഐടി ബന്ധത്തിലെ ദുരൂഹത നീക്കാന്‍ സഹായിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ജോളിയുടെ ഫോണില്‍ നിന്നും എന്‍ഐടി ബന്ധത്തെകുറിച്ചുള്ള ദൃശ്യങ്ങളും കൂടുതല്‍ വിവരങ്ങളും ലഭിച്ചിരുന്നു. ഈ ദിശയിലും അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം ജോളിയെയും മാത്യുവിനേയും ഇന്നും പയ്യോളി ക്രൈം ബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്തു.

കസ്റ്റഡി കാലവധി ഇന്ന് അവസാനിക്കുന്നതിനാല്‍ ലഭിച്ച മൊഴികള്‍ ഒത്തുനോക്കുകയാണ് അവസാനഘട്ടത്തിലെ ചോദ്യം ചെയ്യലിലൂടെ പൊലീസ്. വൈകുന്നേരം പ്രതികളെ താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യനല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. നാളെ വരെയാണ് പ്രതികളുടെ ജുഡിഷനല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. നാളെ വരെയാണ് പ്രതികളുടെ ജുഡിഷനല്‍ കസ്റ്റഡി കാലാവധി നിലവിലുള്ളത്. ഇനിയും തെളിവെടുപ്പടക്കം പൂര്‍ത്തീകരിക്കാനുള്ളതിനാല്‍ കൂടുതല്‍ ദിവസത്തേക്ക് കസ്റ്റഡിയില്‍ കിട്ടാനും പൊലീസ് ശ്രമിക്കുന്നുണ്ട്. റോയി കേസിലെ ജോളിയുടേയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷ നാളെ താമരശ്ശേരി കോടതി പരിഗണിക്കും.

Leave A Reply

Your email address will not be published.