News @ India
National news portal

ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന് വെങ്കലം .

7

ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തി മേരി കോം വെങ്കലം കരസ്ഥമാക്കി. രണ്ടാം സീഡ് താരമായ യൂറോപ്യന്‍ ജേതാവ് തുര്‍ക്കി താരം ബുസാനെസ് ചാകിരൊഗ്ലവുവിനോട് സെമിയില്‍ പരാജയപ്പെട്ടുവെങ്കിലും ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതൽ മെഡലുകൾ നേടുന്ന താരം എന്ന നേട്ടവും സ്വന്തമാക്കി.

കൊളംബിയയുടെ വലന്‍സിയ വിക്ടോറിയയെ പരാജയപ്പെടുത്തിയാണ് മേരി സെമിയില്‍ പ്രവേശിച്ചത്. 5-0ന് വിക്ടോറിയയെ തകര്‍ത്തായിരുന്നു മേരി കോമിന്റെ മുന്നേറ്റം. എന്നാല്‍ സെമിയില്‍ 1-4 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്. ആറ് ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണമാണ് മേരിയുടെ പക്കലുള്ളത്. ഒരു വെള്ളിയും ഇപ്പോള്‍ ഒരു വെങ്കലും ഉള്‍പ്പെടെ എട്ട് മെഡലുകള്‍. ക്യൂബന്‍ ഇതിഹാസം ഫെലിക്‌സ് സാവോനെയാണ് ഇതോടെ മേരി പിന്തള്ളിയത്. 1986 മുതല്‍ 99 വരെ സാവോന്‍ ആറ് സ്വര്‍ണവും ഒരു വെള്ളിയുമാണ് നേടിയത്.

Leave A Reply

Your email address will not be published.