News @ India
National news portal

‘ആകാശഗംഗ’ ട്രെയ്‌ലര്‍ റിലീസ് ഉടന്‍; മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് പുറത്തുവിടും .

8

വിനയന്റെ ആകാശഗംഗ രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവരുന്നത് 18ന്. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് ട്രെയ്‌ലര്‍ പുറത്തുവിടുക. ഇരുവരും തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ ആകാശഗംഗയുടെ ട്രെയ്‌ലര്‍ പങ്കുവെക്കും. മലയാള സിനിമയുടെ മുഖ്യധാര അയിത്തം കല്‍പ്പിച്ചിരുന്ന വിനയന്റെ വലിയ തിരിച്ചുവരവ് എന്നും ഈ നീക്കത്തെ വ്യാഖ്യാനിക്കാനാകും.

മലയാളത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയം നേടിയ ചിത്രങ്ങളിലൊന്നാണ് ആകാശ ഗംഗ ഒന്നാം ഭാഗം. 1999 റിപ്പബ്ലിക് ദിവസം റിലീസ് ചെയ്ത ചിത്രം ഏകദേശം ആറ് കോടി രൂപ ബോക്‌സോഫീസില്‍നിന്ന് വാരി. മികച്ച കഥയും ഗാനങ്ങളും ചിത്രത്തിന് മാറ്റേകി .

വിനയന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചതും. ആകാശ് ഫിലിംസ് എന്ന ബാനറിലായിരുന്നു നിര്‍മാണം. ദിവ്യാ ഉണ്ണിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയിലും ആകാശഗംഗ മുന്നിലെത്തും. ഇപ്പോഴും ടിവി ചാനലുകളില്‍ എത്തുമ്പോള്‍ ഏറെ പ്രേക്ഷകരും ചിത്രത്തിനുണ്ട്

Leave A Reply

Your email address will not be published.