News @ India
National news portal

പാലാരിവട്ടം മേല്‍പാലം അഴിമതി: ടിഒ സൂരജ് അടക്കമുള്ള പ്രതികളുടെ കസ്റ്റഡി കാലാവധി രണ്ടാഴ്ചത്തേക്ക് നീട്ടി.

14

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ ടി ഒ സൂരജ് അടക്കമുള്ള പ്രതികളുടെ കസ്റ്റഡി കാലാവധി രണ്ടാഴ്ചത്തേക്ക് നീട്ടി. മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് 14 ദിവസത്തേക്ക് കൂടി റിമാൻഡ് കാലാവധി നീട്ടിയത്. ഈ മാസം 31 വരെയാണ് പുതിയ റിമാൻഡ് കാലാവധി. ചമ്രവട്ടം പാലം അഴിമതിയെ കുറിച്ച് തനിക്ക് അറിയില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും ടി.ഒ സൂരജ് പറഞ്ഞു. മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് പ്രതികളുടെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് നീട്ടിയത്. ഈ മാസം 31 വരെയാണ് പുതിയ റിമാന്റ് കാലാവധി. പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് അടക്കം മൂന്ന് പ്രതികളുടെ റിമാന്‍ഡ് കാലാവധിയാണ് നീട്ടിയത്.

അതിനിടെ ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിൻറെ നിര്‍മ്മാണത്തില്‍ താന്‍ അഴിമതി നടത്തിയിട്ടില്ലെന്നോ ടി ഒ സൂരജ് മാധ്യമങ്ങളോട് വ്യക്തമാക്കി. മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എതിരായ അന്വേഷണം അട്ടിമറിക്കാന്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ശ്രമിച്ചുവെന്ന ആരോപണത്തോട് പ്രതികരിക്കാന്‍ സൂരജ് തയ്യാറായില്ല. അതേസമയം പ്രതികളുടെ ജാമ്യാപേക്ഷ ഈ മാസം 22ന് കോടതി പരിഗണിക്കും.

Leave A Reply

Your email address will not be published.