News @ India
National news portal

കൂടത്തായി കൊലപാതക പരമ്പര: പൊന്നാമറ്റം കുടുംബാംഗങ്ങളുടെ ഡിഎന്‍എ പരിശോധന ഇന്ന് നടക്കും …

60

കോഴിക്കോട്: കൂടത്തായി കൊലക്കേസ് നിര്‍ണായക വഴിതിരിവിലേക്ക്. പൊന്നാമറ്റം കുടുംബാംഗങ്ങളുടെ ഡിഎന്‍എ പരിശോധന ഇന്ന് നടക്കും. മരിച്ച സഹോദരൻ റോജോ, സഹോദരി റെഞ്ചി റോയിയുടെ രണ്ട് മക്കൾ എന്നിവരുടെ സാമ്പിള്‍ നല്‍കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിൽ എത്തി. കല്ലറയിൽ നിന്ന് പുറത്തെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ ദുരൂഹമായി കൊല്ലപ്പെട്ടവരുടെയാണോ എന്ന് തെളിയിക്കാനാണ് ഡിൻഎ പരിശോധന നടത്തുന്നത്. അതേസമയം, പ്രതികളുടെ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച വരെ നീട്ടി. ഏഴു ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തീകരിച്ച ശേഷം വൈകുന്നേരം 4 50 കൂടിയാണ് കൂടത്തായി കൊലക്കേസിലെ പ്രതികളെ താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. 3 ദിവസം കൂടി കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രജികുമാര്‍ സയനൈഡ് വാങ്ങിയത് കോയമ്പത്തൂരില്‍ വെച്ചാണെന്നും അവിടെ എത്തിച്ച് പ്രതികളുടെ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും ബോധിപ്പിച്ചു. ഇതിനെ പ്രതിഭാഗം അഭിഭാഷകര്‍ എതിര്‍ത്തു. രാവും പകലും ചോദ്യം ചെയ്ത് കഴിഞ്ഞെന്നും ഇനിയും കസ്റ്റഡിയില്‍ വിടരുതെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച് രണ്ടു ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വിടാനായിരുന്നു കോടതിയുടെ തീരുമാനം. ജോളിക്ക് വേണ്ടി ആളൂര്‍ അസോസിയേറ്റും ഇന്ന് ജാമ്യ അപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു.

Leave A Reply

Your email address will not be published.