News @ India
National news portal

വേദനകൊണ്ട് ഞെട്ടിയുണര്‍ന്ന യുവാവ് ഡോക്ടറുടെ അടുത്തേക്കോടി, ചെവിയില്‍ കണ്ടത് പാറ്റക്കൂട്ടം.

6

കടുത്ത ചെവിവേദനയുമായി ഉറക്കമുണര്‍ന്ന യുവാവിന്റെ ചെവി പരിശോധിച്ചപ്പോൽ കണ്ടത് പാറ്റക്കൂട്ടം. ചെവിവേദനയെത്തുടർന്ന ഉറക്കമണർന്നതിനെത്തുടർന്ന് വീട്ടുകാരാണ് യുവാവിന്റെ ചെവിക്കുള്ളിലേക്ക് ആദ്യം ടോർച്ചടിച്ച് പരിശോധിച്ചത്. ഒരു പാറ്റയെ കണ്ടതിനെത്തുടർന്ന് ഉടൻ തന്നെ യുവാവ് ഡോക്ടറുടെ സഹായം തേടുകയായിരുന്നു. ആശുപത്രിയിലെത്തിയ ഡോക്ടർ എന്നാൽ വീട്ടുകാരേക്കാൾ ഞെട്ടി. വിശദ പരിശോധനയിൽ പാറ്റകളുടെ ഒരു കൂട്ടം തന്നെ ചെവിക്കുള്ളില്‍ താമസിക്കുന്നുണ്ടെന്നായിരുന്നു ഡോക്ടറുടെ കണ്ടെത്തല്‍. ചൈനയിലാണ് സംഭവം.

ഹ്യുഷു പട്ടണത്തിലെ സ്വകാര്യ ആശുപത്രിയിലാണ് 24കാരനായ യുവാവ് ചികിത്സ തേടിയത്. പത്തിലേറെ പാറ്റക്കുഞ്ഞുങ്ങളെയാണ് പരിശോധനയില്‍ ഡോക്ടര്‍ കണ്ടെത്തിയത്.

ചെവിയില്‍ വേദനക്കു പുറമെ ഇഴച്ചിലും അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് യുവാവ് ഉടനടി ഡോക്ടറുടെ സഹായം തേടിയത്. എത്രകാലമായി ഇവ ചെവിക്കുള്ളിലുണ്ടെന്ന കാര്യത്തിൽ വ്യക്തത ഇല്ല.

Leave A Reply

Your email address will not be published.