News @ India
National news portal

കിളിമാനൂരിന് സമീപം വാഹനാപകടം: നടനും മാധ്യമപ്രവര്‍ത്തകനുമായ ജോസ് തോമസ് മരിച്ചു.

10

തിരുവനന്തപുരം: കിളിമാനൂരിന് സമീപം പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ നടനും നാടക, ചലച്ചിത്ര പ്രവര്‍ത്തനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന ജോസ് തോമസ് (58) മരിച്ചു. ഏഷ്യാനെറ്റ് ന്യൂസിൽ ദീർഘകാലം മാധ്യമ പ്രവർത്തകനായിരുന്നു.

ഉണ്ണിക്കുട്ടന് ജോലി കിട്ടി, ദയ തുടങ്ങി നിരവധി സിനിമകളിലും ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. അന്‍പതിലേറെ സിനിമകളില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു.

കോട്ടയം കുടമാളൂര്‍ സ്വദേശിയായ ജോസ് തോമസ് നിരവധി നാടകങ്ങളും ടെലിവിഷന്‍ ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങളും പലതവണ അദ്ദേഹത്തെ തേടിയെത്തി. സംസ്‌കാരം പിന്നീട്.

Leave A Reply

Your email address will not be published.