News @ India
National news portal

ചാർജ്ജ് വർധന; ഈ മാസം 22 മുതൽ സ്വകാര്യ ബസ് പണിമുടക്ക്

10

ഈ മാസം 22 മുതൽ സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക് . ചെലവ് വർധിച്ചതനുസരിച്ച് ബസ് ചാർജ് വർധന വേണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോഡിനേഷൻ കമ്മിറ്റിയാണ് കൺവെൻഷനിലൂടെ സമര പ്രഖ്യാപനം നടത്തിയത്.

മിനിമം ചാർജ് പത്ത് രൂപയാക്കുക, കെഎസ് ആർടിസിയിലും സ്വകാര്യ ബസ്സുകളിലും കൺസെഷൻ ഒരു പോലെയാക്കുക, സർക്കാർ – എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ യാത്രാ ഇളവ് അമ്പത് ശതമാനമാക്കുക, സ്വാശ്രയ, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ യാത്രാ ഇളവ് പൂർണ്ണമായും ഒഴിവാക്കുക എന്നിവയാണ് ബസ്സുടമകളുടെ പ്രധാന ആവശ്യം.

Leave A Reply

Your email address will not be published.