News @ India
National news portal

വിദ്യാർഥികളുടെ ജാമ്യാപേക്ഷ: ഹൈക്കോടതി പോലീസിന്റെ നിലപാട് തേടി

10

കോഴിക്കോട് പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത അലൻ ഷുഹൈബും ത്വാഹ ഫസലും നൽകിയ ജാമ്യഹർജിയിൽ ഹൈക്കോടതി പൊലീസിന്റെ നിലപാട് തേടി.
യുഎപിഎ ചുമത്താവുന്ന തരത്തിലുള്ളതൊന്നും പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും കോഴിക്കോട് സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. കേസ് വീണ്ടും പരിഗണിക്കുന്ന 14നകം നിലപാട് അറിയിക്കണമെന്നാണ് ജസ്റ്റിസുമാരായ എ ഹരിപ്രസാദ്, എൻ അനിൽകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.

മൊബൈൽ ഫോണല്ലാതെ മറ്റൊന്നും പിടിച്ചെടുത്തിട്ടില്ലെന്ന്‌ അലൻ ഷുഹൈബിെന്റെ ജാമ്യഹർജിയിൽ പറഞ്ഞു.  യുഎപിഎ ചുമത്തണമെങ്കിൽ സംഘടനയിൽ ചേർന്നു പ്രവർത്തിക്കണമെന്ന വ്യവസ്ഥയുണ്ടെങ്കിലും ഈ തെളിവും ലഭിച്ചിട്ടില്ലെന്ന്‌ ഹർജിയിൽ പറഞ്ഞു.

കൈവശമുണ്ടായിരുന്ന ഫയലിൽനിന്ന് മാവോയിസ്റ്റ് പാർടി കേന്ദ്ര കമ്മിറ്റി  പുസ്തകം പിടിച്ചെടുത്തെന്ന് വാദിക്കാമെങ്കിലും ഇത് തീവ്രവാദക്കുറ്റം ചുമത്താൻ അടിസ്ഥാനമായ തെളിവല്ലെന്ന് ത്വാഹ ഫസലിന്റെ ഹർജിയിലും പറഞ്ഞു.

Leave A Reply

Your email address will not be published.