News @ India
National news portal

“എന്നെയും കുടുംബത്തെയും സംരക്ഷിച്ചതിന് നിങ്ങൾക്ക് എന്റെ നന്ദി, എല്ലാ ആശംസകളും’: രാഹുൽ ഗാന്ധി

8

ന്യൂഡൽഹി: എസ്.പി.ജി അംഗങ്ങൾക്ക് നന്ദി അറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.വർഷങ്ങളായി എന്നെയും കുടുംബാംഗങ്ങളെയും സംരക്ഷിക്കാൻ അക്ഷീണം പ്രയത്‌നിച്ച എസ്.പി.ജിയിലെ എല്ലാ സഹോദരീ സഹോദരന്മാർക്കും വലിയ നന്ദി. നിങ്ങളുടെ സമർപ്പണത്തിനും നിരന്തര പിന്തുണയ്ക്കും നന്ദി – രാഹുൽ കുറിച്ചു. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

എസ്.പി.ജി അംഗങ്ങൾക്ക് മഹത്തായ ഭാവി ആശംസിച്ചു കൊണ്ടാണ് രാഹുൽ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവർക്കുള്ള എസ്.പി.ജി. സുരക്ഷ കേന്ദ്രസർക്കാർ എടുത്തുകളഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

Leave A Reply

Your email address will not be published.