Home breaking-news പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശവും ദേശീയ രാഷ്ട്രീയവും

പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശവും ദേശീയ രാഷ്ട്രീയവും

1 min read
0
0

ന്യൂഡൽഹി: നെഹ്‌റു കുടുംബത്തിലെ യുവതലമുറയുടെ കൈകളിലേക്ക് കോൺഗ്രസ് പ്രസ്ഥാനം പൂർണ്ണമായും മാറിയ വർഷമായി 2019 അറിയപ്പെടും. 2014 ൽ  ലോക്‌സഭാ  തെരഞ്ഞെടുപ്പിൽ  പ്രസ്ഥാനം രാജ്യം കണ്ട ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയപ്പോൾ ‘പ്രിയങ്കയെ കൊണ്ടുവരൂ ,കോൺഗ്രസിനെ രക്ഷിക്കൂ ‘ എന്ന മുദ്രാവാക്യങ്ങൾ കോൺഗ്രസ് അണികൾ തന്നെ ഉയർത്തിയതാണ്.പക്ഷേ സോണിയാഗാന്ധിയുടെ കലണ്ടറിൽ പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശന ദിവസം ആയിട്ടില്ലായിരുന്നു.

മദ്ധ്യപ്രദേശ്,ഛത്തീസ്ഗഡ് ,രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിജയിക്കുകയും  രാഹുൽ കോൺഗ്രസിലെ  അനിഷേദ്ധ്യനേതാവായി മാറുകയും ചെയ്തപ്പോൾ പ്രിയങ്കയുടെയും സമയമായി എന്ന് സോണിയക്ക് തോന്നിയിരിക്കണം.അങ്ങനെ പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശന പ്രഖ്യാപനവും ഉണ്ടായി.

പ്രിയങ്ക  കോൺഗ്രസിൽ വരുത്താവുന്ന മാറ്റങ്ങൾ

പ്രിയങ്ക കോൺഗ്രസിൽ ഗുണവത്താപരമായ മാറ്റങ്ങൾ കൊണ്ടുവരുക  വടക്കേ ഇന്ത്യയിലെ സവർണ്ണ വോട്ടർമാർക്കിടയിലും യുവാക്കൾക്കിടയിലും തന്നെയായിരിക്കും. പ്രിയങ്കയുടെ തട്ടകം തത്കാലം ഉത്തർപ്രദേശും ഉത്തരാഖണ്ഡുമായിരിക്കും.ഈ രണ്ടുസംസ്ഥാനങ്ങളും വിശ്വനാഥ് പ്രതാപ് സിംഗ് മണ്ഡൽ കമ്മീഷൻ പ്രയോഗികമാക്കുന്നതുവരെ കോൺഗ്രസിന്റെ കുത്തകയായിരിക്കുന്നു.പക്ഷേ തുടർന്നുനടന്ന അദ്വാനിയുടെ രഥയാത്രയും ബാബ്റിമസ്ജിദ് തകർക്കപ്പെട്ടതും  സവർണ്ണഹിന്ദുക്കളെ  കോൺഗ്രെസ്സിൽനിന്നകറ്റി  ബിജെപി പാളയത്തിലാക്കി.

1992 ലാണ് ബാബറിമസ്ജിദ് തകർക്കപ്പെടുന്നത്.വർഷം 26 കഴിഞ്ഞു.തെരഞ്ഞെടുപ്പുകളിൽ മാത്രം ഉപയോഗിക്കാനുള്ള ഉപകരണമായി ബിജെപിക്ക് രാമക്ഷേത്രം മാറിയെന്നത് ഉത്തർപ്രദേശിലെ വിവരമുള്ള സവർണ്ണഹിന്ദുക്കൾക്ക് മനസിലായിത്തുടങ്ങി.

ഈയവസരത്തിലാണ്  രാഹുൽ മദ്ധ്യപ്രദേശിൽ മൃദുഹിന്ദുത്വ സമീപനം എടുക്കുന്നത് ,അത് വിജയിക്കുകയും ചെയ്‌തു .സഹോദരനായ  വരുൺ ഗാന്ധിയെ കോൺഗ്രസിലേക്ക് മടക്കി കൊണ്ടുവന്ന ശേഷം ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ ചുമതല തന്നെ പ്രിയങ്കയേൽപ്പിച്ചാലും വലിയ അത്ഭുതമില്ല.കാരണം ഉത്തർപ്രദേശിലെ ബ്രാഹ്മണരോടൊപ്പം കുറെയൊക്കെ മുസ്ലിങ്ങളും ദളിതരും കോൺഗ്രെസ്സിനോടടുക്കും,കൂടാതെ സവർണ്ണ വോട്ടർമാർക്ക് തങ്ങളുടെ പാർട്ടിയായി കോൺഗ്രസിനെ കാണാനുമാകും.

അതായത് ബിജെപിയോട് അസംതൃപ്തിയുള്ള സവർണ്ണ വോട്ടർക്ക് ഏറ്റവും നല്ല,വിശ്വസിക്കാവുന്ന,കടന്നുവരാവുന്ന പാർട്ടിയായി  കോൺഗ്രസിനെ മാറ്റിയാൽ പഴയ പ്രതാപത്തിലേക്കൊന്നും തിരികെപ്പോയില്ലെങ്കിലും ഉത്തർപ്രദേശിൽ മാന്യമായ സ്ഥാനം കോൺഗ്രസിന് നേടിയെടുക്കാനാകും.

2019 ൽ കോൺഗ്രസ് 200 നടുത്ത് സീറ്റുകൾ നേടുകയും രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാക്കിയെടുക്കാനാകണം പ്രിയങ്കയുടെ ആദ്യശ്രമം.അടുത്തതാകട്ടെ വരുൺ ഗാന്ധിയുടെ കോൺഗ്രസ് പ്രവേശനവും.

ഈ രണ്ടുലക്ഷ്യങ്ങൾ സാധിച്ചെടുത്താൽ  ഒരുവർഷത്തിനകം കോൺഗ്രസ് പ്രസിഡന്റായി പ്രിയങ്കാ ഗാന്ധി മാറിയാലും വലിയ അത്ഭുതമില്ല.അതുതന്നെയാണ് കോൺഗ്രസ് പ്രസ്ഥാനത്തിൽ നെഹ്‌റു കുടുംബത്തിന്റെ സ്വാധീനവും.

വിദൂരമെന്ന്  ഇപ്പോൾ തോന്നാവുന്ന ഈ സാദ്ധ്യത പക്ഷേ നടക്കാനും സാധ്യതയുണ്ട്.ഇന്ത്യൻ ജനസാമാന്യത്തെ മോദി അത്രമാത്രം വെറുപ്പിച്ചുകഴിഞ്ഞു

 

 

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…