Home breaking-news ലൈംഗികാരോപണം, MCBS വൈദികന് വിലക്ക്

ലൈംഗികാരോപണം, MCBS വൈദികന് വിലക്ക്

1 min read
0
0

അമേരിക്കൻ ഐക്യനാടുകളിലെ മിഷിഗൺ സംസ്ഥാനത്തെ ലാൻസിങ് രൂപത മലയാളി എംസിബിഎസ് വൈദികന് വിലക്കേർപ്പെടുത്തി.ദിവ്യ കാരുണ്യ സഭയിലെ ഫാ .മാത്യു ജോസഫ് അറയ്ക്കലാണ് ആരോപണവിധേയൻ. ലാൻസിങ് രൂപത യിലെ ഫെന്റൺ ടൗണിലെ സെന്റ് .ജോൺസ് കത്തോലിക്കാ പള്ളിയിൽ സേവനം ചെയ്തുവരവെയാണ് ഫാ .മാത്യു ജോസഫ് അറക്കലിനെതിരെ ആരോപണ വിധേയമായ  സംഭവം നടക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച (28/10/2018)സെന്റ് .ജോൺസ് കത്തോലിക്കാ പള്ളി വികാരി ഫാ .റോബർട്ട് കോപ്ലാന്റ് ആണ് ഇടവകജനത്തെ രൂപതയുടെ തീരുമാനം തന്റെ ഞായറാഴ്ചപ്രസംഗത്തിനിടക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചത്”.ഫാ .മാത്യു ജോസഫ് അറക്കലിനെതിരെ നിരവധി ആരോപണങ്ങളുണ്ട് അതിൽ ഏറ്റവും ഗുരുതരമായത് ഈ ഇടവകാംഗമായ ഒരു വനിത മിഷിഗൺ അറ്റോർണിക്ക് നൽകിയതാണ്.ലൈംഗികാരോപണത്തിൽ  സുതാര്യത പുലർത്താൻ അവർ രൂപതയെ വെല്ലുവിളിക്കുന്നു. രൂപത ആ വെല്ലുവിളിയെ സകാരാത്മകമായി എടുത്തുകൊണ്ട് ഇന്ത്യയിൽ നിന്നുള്ള ഫാ .മാത്യു ജോസഫ്  അറക്കൽ MCBS നെ രൂപതയുടെ എല്ലാ പ്രവർത്തനത്തിൽ നിന്നും വിലക്കുന്നു.” ഫാ .റോബർട്ട് കോപ്ലാന്റ് തന്റെ പ്രസംഗത്തിൽ പറഞ്ഞു.

സാഗിനോവ് രൂപതയിൽ തന്റെ ഒരുവർഷത്തെ സേവനത്തിന് ശേഷമാണ് ഫാ .മാത്യു ജോസഫ് അറക്കൽ MCBS ലാൻസിങ് രൂപതയിലെത്തുന്നത്.ഇവിടെയദ്ദേഹം പ്രൊബേഷനിലായിരുന്നു.തനിക്കെതിരെയുള്ള ലൈംഗികാരോപണം വെറും തെറ്റായ പ്രചാരണം മാത്രമെന്നാണ് ഫാ .മാത്യു ജോസഫ്അറക്കൽ MCBS പറഞ്ഞത്.പക്ഷേ രൂപതയ്ക്ക് ലൈംഗികാരോപണങ്ങളിൽ ഉള്ള മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് രൂപത ഫാ .മാത്യു ജോസഫിനെ ചുമതലകളിൽ നിന്നും  നീക്കം ചെയ്യുന്നത്. ഫാ .റോബർട്ട് കോപ്ലാന്റ് തുടർന്നു.

വാർത്ത nbc 25 news,com  മുതലായ അമേരിക്കൻ മാദ്ധ്യമങ്ങൾ വളരെപ്രധാന്യത്തോടെയാണ് ഒക്ടോബർ 30 നു പ്രസിദ്ധീകരിച്ചത്.

ഇടവകയിലെ സെക്രട്ടറിയാണ് പരാതിക്കാരിയായ സ്ത്രീ.ലത്തീൻ രൂപതകളിലെ സെക്രട്ടറി പദവി സീറോമലബാറിൽ ഇടവക കൈക്കാരന് തുല്യമാണ്,രൂപത നേരിട്ടിടപെട്ട് ഇവരുടെ പരാതി തീർപ്പാക്കുകയും ഫാ.മാത്യു ജോസഫിനെ ഇന്ത്യയിലേക്ക് ഡീപോർട്ട് ചെയ്യുകയും ചെയ്തുവെന്ന് ന്യൂസ് @ ഇന്ത്യയോട് ഇടവകയിലെ ഒരു വൈദികൻ പങ്കുവച്ചു.

അമേരിക്കൻ ഐക്യനാടുകളിലെ പല പത്രങ്ങളിലും വൈദികരുടെ പീഡനക്കേസ് ആയതുകൊണ്ട് വളരെയധികം പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച വാർത്തയാണിത്.ന്യൂസ് @ ഇന്ത്യ അമേരിക്കൻ ഐക്യനാടുകളിൽ സേവനമനുഷ്ഠിക്കുന്ന MCBS വൈദികരിൽ നിന്നും മനസിലാക്കുന്നത് ഫാ .മാത്യു ജോസഫ് മതിയായ അനുമതി തന്റെ സന്യാസസഭയിലെ ഉന്നതാധികാരികളിൽ നിന്നും വാങ്ങാതെയാണ് ഇത്തവണ മിഷിഗണിൽ എത്തിയത് എന്നാണ്.അത് ശരിയാണെങ്കിൽ ഇങ്ങനെയുള്ള വൈദികർക്കെതിരെ അവരർഹിക്കുന്ന ശിക്ഷണനടപടി എംസിബിസ് സഭാനേതൃത്വം സ്വീകരിക്കണമെന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്.കാരണം ഇങ്ങനെയുള്ളവരുടെ പ്രവർത്തിവഴി വികൃതമാകുന്നത് ഞങ്ങളടങ്ങിയ കേരളത്തിലെ കത്തോലിക്കാ സഭയുടെ മുഖമാണ്.

 

It now refers as well to any staging area where one awaits relocation before essaydragon a performance or activity.
Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…