Home breaking-news ബാലറ്റിലേക്ക് ഇനി മടക്കമില്ല :മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ

ബാലറ്റിലേക്ക് ഇനി മടക്കമില്ല :മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ

1 min read
0
0

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബാലറ്റ് ഉപയോഗിക്കില്ലെന്നും വോട്ടിങ് യന്ത്രംതന്നെ ഉപയോഗിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനില്‍ അറോറ. വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്താനാവുമെന്ന ഹാക്കറുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തത വരുത്തിയത്.

ദേശീയ വോട്ടേഴ്‌സ് ഡേ ആയ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വോട്ടെടുപ്പിന് ബാലറ്റ് പേപ്പറിലേയ്ക്ക് മടങ്ങിപ്പോകേണ്ട യാതൊരു സാഹചര്യവും ഇപ്പോഴില്ലെന്നും വോട്ടിങ് യന്ത്രങ്ങള്‍ ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

തര്‍ക്കങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ അത് പരിശോധിക്കുക എന്നതാണ് ചെയ്യാനുള്ളത്. വോട്ടിങ് മെഷീനില്‍ കൃത്രിമത്വം നടത്താനാവില്ലെന്ന കാര്യം മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെല്ലാം വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതിയുടെ നിര്‍ദേശമനുസരിച്ച് വിവി പാറ്റ് മെഷീനുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇത് വോട്ടെടുപ്പിന്റെ സുതാര്യത വ്യക്തമാക്കുന്നതാണ്. ഈ സാഹചര്യത്തില്‍ ബാലറ്റ് പേപ്പറിലേയ്ക്ക് മടങ്ങുക അസാധ്യമാണെന്നും സുനില്‍ അറോറ വ്യക്തമാക്കി. ഏതാനും വര്‍ഷങ്ങളായി വോട്ടിങ് മെഷീനെതിരെ നടക്കുന്ന പ്രചാരണങ്ങളൊന്നും കണക്കിലെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

തീവ്രവാദം ഇല്ലാതാക്കാൻ ഇന്ത്യ -ഇറാൻ സംയുക്ത പ്രഖ്യാപനം

ടെഹ്‌റാൻ: തീവ്രവാദശക്തികളെ ഇല്ലാതാക്കാന്‍ ഇന്ത്യയും ഇറാനും ഒരുമിക്കുമെന്ന് സംയുക്ത പ്രഖ്യാ…