Home breaking-news ആന്ധ്രയിൽ കോൺഗ്രസ് -ടിഡിപി സഖ്യമില്ല: ഉമ്മൻ ചാണ്ടി

ആന്ധ്രയിൽ കോൺഗ്രസ് -ടിഡിപി സഖ്യമില്ല: ഉമ്മൻ ചാണ്ടി

1 min read
0
0

വിജയവാഡ: ആന്ധ്രാപ്രദേശിലും കോൺഗ്രസ് ഒറ്റക്കു മത്സരിക്കുമെന്ന് ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി .

ആന്ധ്രാപ്രദേശ് കോൺഗ്രസിന് ശരിക്കും വേരോട്ടമുള്ള സംസ്ഥാനമാണ്, ആന്ധ്രയിൽ കോൺഗ്രസിന് തെലുഗുദേശം പാർട്ടിയുമായി സഖ്യത്തിന്റെ ആവശ്യമില്ല.കോൺഗ്രസ് 25 ലോക്‌സഭാ മണ്ഡലങ്ങളിലും 175 നിയമസഭാ മണ്ഡലങ്ങളിലും ഒറ്റക്കു മത്സരിക്കും.പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയപ്രവേശത്തോടെ ആന്ധ്രയുടെ രാഷ്ട്രീയ ഗതി മാറും ,ഉമ്മൻ ചാണ്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഏതാനും മാസങ്ങളായി ബിജെപി സഖ്യം ഉപേക്ഷിച്ചു കോൺഗ്രസിനൊപ്പം ഉറച്ചുനിന്ന ചന്ദ്രബാബു നായിഡുവിന് ഇത് ചതിയായി മാറുമെന്നും.പ്രിയങ്ക രാഷ്ട്രീയത്തിൽ പ്രവേശിച്ചതുകൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ അത്ഭുതങ്ങളൊന്നും സംഭവിക്കില്ലെന്നും തങ്ങളുടെ രാഷ്ട്രീയ ഭാവി എടുത്തുചാട്ടം കൊണ്ട് കോൺഗ്രസ് നേതാക്കൾ തന്നെ ഇല്ലാതാക്കുകയാണെന്നും ആന്ധ്രാപ്രദേശിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഉമ്മൻ ചാണ്ടിയുടെ ഈ പ്രസ്‌താവന കോൺഗ്രസിന്റെ വിശ്വാസ്യതയെത്തന്നെ തകർക്കുമെന്ന് ദേശീയമാധ്യമങ്ങക്കും അഭിപ്രായപ്പെടുന്നു.

ഉമ്മൻ ചാണ്ടിയുടെ തീരുമാനം പ്രാബല്യത്തിൽ വന്നാൽ അത് ഫലത്തിൽ ജഗൻമോഹൻ റെഡ്ഢിക്കും അതുവഴി ബിജെപിക്കും ഗുണം ചെയ്യുമെന്നാണ് ന്യൂസ് @ ഇന്ത്യയുടെ അഭിപ്രായം.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…