Home Blog രണ്ടാം ഏകദിനത്തിൽ കോഹ്‌ലിയുടെ 39 ആം സെഞ്ചുറിയുടെ മികവിൽ ഇന്ത്യക്ക് ജയം

രണ്ടാം ഏകദിനത്തിൽ കോഹ്‌ലിയുടെ 39 ആം സെഞ്ചുറിയുടെ മികവിൽ ഇന്ത്യക്ക് ജയം

1 min read
0
0

അഡലൈഡ് : കാപ്റ്റൻ വിരാട്ട് കോഹ്‌ലിയുടെ 39 ആം സെഞ്ചുറി പാഴാക്കാൻ ധോണിയും ദിനേശ് കാർത്തിക്കും അഡലൈഡിൽ അനുവദിച്ചില്ല.അഡലൈഡിലെ ഏകദിനത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ സ്കോർ പിന്തുടർന്നുള്ള ജയവുമായിരുന്നു ഇത്.

ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു .ആദ്യം പതറിയ ഓസ്‌ട്രേലിയൻ ബാറ്റിങ്ങിനെ ഷോൺ മാർഷിന്റെ സെഞ്ചുറിയും ഗ്ലെൻ മാക്സ്‌വെല്ലിന്റെ വെടിക്കെട്ട് 48 ഉം ആണ് 298 എന്ന മികച്ച സ്‌കോറിൽ എത്തിച്ചത് .
ഓസ്‌ട്രേലിയൻ ഇന്നിങ്‌സ് :അലക്സ് കാരി 18,ആരോൺ ഫിഞ്ച് 6,ഉസ്മാൻ കാജ 21,ഷോൺ മാർഷ് 131,ഹാൻസ്‌കോംബ് 20,മാർക്കസ് സ്റ്റോണിസ് 29 ,മാക്‌സ്‌വെൽ 48 ,റീച്ചാർഡ്സൺ 2,ലിയോൺ 12 ,പീറ്റർ സിഡിൽ 0 , ജേസൺ 1 .ഓസ്ട്രേലിയ 298/ 9.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കുവേണ്ടി ഓപ്പണർമാരായ രോഹിത് ശർമ്മ 43,ശിഖർ ധവൻ 32 ,അമ്പാട്ടി റായിഡു 24 എന്നിങ്ങനെ റൺസുകൾ നേടി.റായിഡു പുറത്തായപുറകെയെത്തിയ ധോണി കോഹ്‌ലിയോട് ചേർന്ന് ഇന്ത്യയെ സുരക്ഷിതമാക്കി.104 നു കോഹ്ലി പുറത്താകുമ്പോൾ ധോണിക്ക് കൂട്ടായെത്തിയ ദിനേശ്‌ കാർത്തിക്ക് വെടിക്കെട്ട് ബാറ്റിങ്ങിലൂടെ 14 പന്തുകളിൽ 25 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ധോണിയാകട്ടെ അർദ്ധസെഞ്ചുറി നേടി 55 റൺസുമായി പുറത്താകാതെ നിന്നു.4 ബോളുകൾ ശേഷിക്കെ ഇന്ത്യ വിജയിച്ചു.

ഷോൺ മാർഷ് സെഞ്ചുറി നേടിയാൽ ഓസ്‌ട്രേലിയ തോൽക്കും എന്ന പതിവ് ഇത്തവണയും തെറ്റിയില്ല .ഷോൺ മാർഷിന്റെ കഴിഞ്ഞ നാലു ഏകദിന സെഞ്ചുറികളിലും ഓസ്‌ട്രേലിയ തോൽക്കുകയായിരുന്നു.

ഇന്ത്യക്കു ജയിക്കാൻ ഏറ്റവുമധികം ഏകദിന സെഞ്ചുറിയടിച്ച സച്ചിന്റെ റെക്കോർഡ് 33 സെഞ്ചുറികളിൽ തുടരുമ്പോൾ കോഹ്ലി 32 സെഞ്ചുറികളുമായി തൊട്ടു പുറകിലുണ്ട്.ഇനി ഇന്ത്യ ജയിക്കുന്ന രണ്ടു കളികളിൽ കൂടി സെഞ്ചുറി നേടിയാൽ കോഹ്‌ലിക്ക് സചിന്റെ ആ റെക്കോർഡ് മറികടക്കാം.

ഓസ്‌ട്രേലിയൻ മണ്ണിൽ ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് ,ഏകദിന ,ടി -20 കളികൾ ജയിക്കുന്ന ഏക ക്യാപ്റ്റൻ എന്ന ബഹുമതിയും ഈ ജയത്തോടെ കോഹ്‌ലിക്ക് സ്വന്തമായി.കൂടാതെ ഓസ്‌ട്രേലിയൻ മണ്ണിൽ സെഞ്ചുറിയടിക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി കോഹ്ലി മാറി.അസറുദ്ദിൻ 1992 ൽ നേടിയ 93 ഉം സച്ചിൻ 2000 ൽ നേടിയ 93 ഉമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റന്മാരുടെ ഓസ്‌ട്രേലിയൻ മണ്ണിലെ ഉയർന്ന സ്കോർ.

 

Load More Related Articles
Load More By News Desk
Load More In Blog

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…