Home breaking-news മഹാഗഡ്ബന്ധൻ,അഖിലേഷ് ജന്മദിനാശംസയുമായി മായാവതിയുടെ വീട്ടിൽ

മഹാഗഡ്ബന്ധൻ,അഖിലേഷ് ജന്മദിനാശംസയുമായി മായാവതിയുടെ വീട്ടിൽ

1 min read
0
0

ലക്‌നൗ: മഹാഗഡ്ബന്ധൻ പ്രഖ്യാപിച്ചു രണ്ടു ദിവസത്തിനകം വന്ന മായാവതിയുടെ പിറന്നാളാഘോഷത്തിൽ ജന്മദിനാശംസയുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ബഹുജൻ സമാജ് സുപ്രീമോ മായാവതിയുടെ ലക്‌നൗവിലെ വസതിയിലെത്തി.

ഇന്നു പ്രഖ്യാപിക്കാനിരുന്ന മഹാഗഡ്ബന്ധൻ മുഹൂർത്തം നോക്കിയാണ് മകരസംക്രാന്തിക്ക് മുമ്പ് മിനിയാന്ന് പ്രഖ്യാപിച്ചത്.

ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിൽ 38 വീതം അഖിലേഷും മായാവതിയും തങ്ങളുടെ പാർട്ടികൾക്കായി വീതിച്ചെടുത്ത ശേഷം രണ്ടു സീറ്റ് രാഷ്ട്രീയ ലോകദളിനു വിട്ടുകൊടുക്കുകയും കേവലം അമേത്തിയും റായ്ബറേലിയും മാത്രം കോൺഗ്രസിനായി മാറ്റി വയ്ക്കുകയുമായിരുന്നു.എസ്‌പി-ബിഎസ്പി കക്ഷികളുടെ ഒന്നിച്ചുനിന്നാലുള്ള വോട്ട് ശതമാനം 45 % വും കോൺഗ്രസിന്റേത് 8 %വുമാണ് ഉത്തർപ്രദേശിൽ .ബിജെപിക്കാകട്ടെ 42 %വും.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…