Home Blog നീതി നിഷേധത്തിനെതിരെ വിരമിച്ച FACT ജീവനക്കാർ

നീതി നിഷേധത്തിനെതിരെ വിരമിച്ച FACT ജീവനക്കാർ

1 min read
0
0

കളമശ്ശേരി : ദീർഘകാലത്തെ സേവനത്തിനു ശേഷം FACT യിൽ നിന്നും വിരമിച്ച അയ്യായിരത്തിലധികം  ജീവനക്കാർ തങ്ങളുടെ ജോലിചെയ്ത കാലത്തെ വേതനത്തിനായി സമരത്തിലാണ്.അവരെക്കൂടാതെ ആയിരത്തിലധികം പേർ മരണപ്പെട്ടുകഴിഞ്ഞു .അവരുടെ വിധവകളും ( എഴുപത്തഞ്ചു വയസിന് മേലെയുള്ളവരാണധികവും) സമരമുഖത്താണ്.

1997 ജനുവരി ഒന്നുമുതൽ 2001 ജൂൺ മുപ്പതുവരെ 54 മാസത്തെ വേതനക്കുടിശ്ശികയാണ്
ഈ പടുവൃദ്ധർക്ക് FACT മാനേജ്‌മെന്റ് നൽകാതെ  തടഞ്ഞുവച്ചിരിക്കുന്നത്.അക്കാലത്തു FACT നഷ്ട്ടത്തിലായിരുന്നു.FACT യെപ്പോലെതന്നെ വേതനക്കുടിശ്ശിക തടഞ്ഞവച്ച മദ്രാസ് ഫെർട്ടിലൈസേർ കമ്പനിയിൽ 2010 ൽ കേന്ദ്ര രാസവളമന്ത്രാലയം കൊടുത്തപ്പോൾ FACTയിലെ വിരമിച്ച ജീവനക്കാരെ ഒഴിവാക്കി.എന്നാൽ അന്ന് നിലവിലുണ്ടായിരിന്ന ജീവനക്കാർക്ക് 2007 മുതൽ കനത്ത വേതന പരിഷ്‌കരണം നടത്തുന്നതിനും അതിന്റെ വേതനക്കുടിശ്ശിക നൽകുന്നതിനും കേന്ദ്ര രാസവളമന്ത്രാലയം തയ്യാറായപ്പോഴും 1997ലെ വേതനക്കുടിശ്ശിക വിരമിച്ച ജീവനക്കാർക്ക് നല്കാതിരുന്നതിനെതിരെയാണ് ഇവരുടെ സമരം 2001 ൽ 1998 ൽ അറുപതാം വയസിൽ വേതനം കിട്ടാതെ വിരമിച്ച വ്യക്തിക്ക് ഇന്ന് 81 വയസുണ്ട്.2001 ൽ വിരമിച്ചവർക്ക് 78 വയസും.

ഇവരിൽ പലർക്കും  വാർദ്ധക്യ കാലത്തെ ചികിത്സക്ക് പോലും പണം കണ്ടെത്താനാകുന്നില്ല.ഇതിനെത്തുടർന്ന്  ശ്രീ കെ സി മാത്യു പ്രസിഡന്റായും ശ്രീ ദേവസിക്കുട്ടി പടയാട്ടിൽ ജനറൽ സെക്രട്ടറിയായും വിരമിച്ച ജീവനക്കാർ 2015ൽ  ഒരു സംഘടനയുണ്ടാക്കി.ഫാക്ട് റിട്ടയേർഡ് എംപ്ലോയീസ് അസോസിയേഷൻ എന്നാണ് സംഘടനയുടെ  പേര് .രെജിസ്ട്രേഷൻ നമ്പർ EKM/ TC / 485 / 2015.

ഈ സംഘടന മുട്ടാത്ത വാതിലുകളില്ല,കാണാത്ത രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമില്ല.ഇവർക്ക് നാലു പ്രധാന ഡിമാന്റുകളേയുള്ളൂ..അവയിവയാണ് .

1.1997 -2001 കാലയളവിലെ ശമ്പളക്കുടിശ്ശിക ഉടൻ വിതരണം ചെയ്യുക .

2 .ഫാക്ട് പാക്കേജ് ഉടൻ നടപ്പിലാക്കുക .

3.വിരമിച്ച ജീവനക്കാരുടെ തടഞ്ഞുവച്ച HRA ,LTE  എന്നിവ തിരിച്ചുനൽകുക

4 .മാനേജ്മെന്റ് വാഗ്ദാനം ചെയ്ത മെഡിക്കൽ ആനുകൂല്യം അനുവദിക്കുക.

1997 മുതൽ 2001 വരെയുള്ള ശമ്പളക്കുടിശ്ശിക ഘട്ടം ഘട്ടമായി വിതരണം ചെയ്യണമെന്ന് കേരളാ ഹൈക്കോടതി 2016 മാർച്ച് 31 നു വിധി പുറപ്പെടുവിച്ചു.ഈ വിധിക്ക് സ്റ്റേ നൽകണമെന്നു FACT മാനേജ്മെന്റ് നൽകിയ ഹർജിപോലും കേരളഹൈക്കോടതി നാളിതുവരെ പരിഗണിച്ചിട്ടില്ല.അതായത് ഏകദേശം മൂന്നുവർഷത്തോളമായി FACT മാനേജ്മെന്റ് കോടതിയലക്ഷ്യമാണ് ചെയ്യുന്നത്.

25/1/2018 ൽ FACT ന്റെ  ഡയറക്ടർ ബോർഡ് യോഗം കേന്ദ്രവളം വകുപ്പിലെ രണ്ടു ജോയിന്റ് സെക്രട്ടറിമാർ ഉൾപ്പെട്ട ഡയക്ടർ ബോർഡ്ഈ കുടിശിക നൽകാനുള്ള നടപടിക്ക് അംഗീകാരം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വളം മന്ത്രാലയത്തിന് ശുപാർശ നൽകിയിരുന്നു.കഴിഞ്ഞ 12 മാസങ്ങളായിട്ടും മന്ത്രാലയം ഈ വിഷയത്തിൽ തീരുമാനമെടുത്തിട്ടില്ല.FACT  മാനേജ്മെന്റ് ആകട്ടെ ഇക്കാര്യത്തിൽ ചെറുവിരൽ പോലും അനക്കുന്നുമില്ല .

ഇക്കാര്യത്തിൽ ഏറ്റവും വലിയ തട്ടിപ്പ് നടത്തുന്നത് കേന്ദ്രസർക്കാരാണെന്നു പറയാം.FACTയുടെ ഉടമയായ കേന്ദ്രസർക്കാർ ആയിരത്തോളം ഏക്കർ സ്ഥലത്തിന്റെ ഈടിൽ ആയിരം കോടി രൂപ FACT ക്ക് കടമായി നൽകി.FACT ക്ക് ഉടമ നൽകുന്ന മുതൽമുടക്ക് കടമായി പരിഗണിച്ചു കേന്ദ്രസർക്കാർ വൻതുക പലിശയായി എഴുതിയെടുക്കുന്നു . ഇത്തരത്തിലുള്ള മൂലധനനിക്ഷേപങ്ങളേയും കടമാക്കി കാണിച്ച്  2017-18 സാമ്പത്തികവർഷം പലിശയിനത്തിൽ FACTയിൽ നിന്നും ഈടാക്കിയത് 239 കോടി രൂപയാണ്.വാർഷിക റിപ്പോർട്ടിൽ FACT നഷ്ട്ടം കാണിച്ചിരിക്കുന്നത് 130 കോടി രൂപയും.അതായത് കേന്ദ്രസർക്കാരിന്റെ പലിശ മാറ്റിയാൽ FACT 109 കോടി ലാഭത്തിലാണ് എന്ന് സാരം.

ഈ  അവഗണനയും നീതിനിഷേധവും എതിരിട്ടുകൊണ്ട് പടുവൃദ്ധന്മാരും പടുവൃദ്ധകളും സമരത്തിലാണ് . ഇത്രവലിയ നീതിനിഷേധം  കേരളത്തിലാണ് നടക്കുന്നതെന്നാണ് അത്ഭുതം.

തങ്ങളുടെ മരണം വരെയും ഈ വിഷയം വലിച്ചുനീട്ടി നീതിനിഷേധം നടത്തി തങ്ങളുടെ മരണത്തിനായി കാത്തിരിക്കുകയാണ് കേന്ദ്രസർക്കാരും FACT മാനേജ്മെന്റുമെന്ന് സമരം ചെയ്യുന്ന ഈ പടുവൃദ്ധർ ന്യൂസ് @ ഇന്ത്യയോട് വ്യസനസമേതം തങ്ങളുടെ ആശങ്ക പങ്കുവച്ചു.

 

Load More Related Articles
Load More By News Desk
Load More In Blog

Leave a Reply

Your email address will not be published. Required fields are marked *

Check Also

ജെയ്ഷിനെ സംരക്ഷിക്കുന്നത് ഇമ്രാൻ ഖാന്റെ പാർട്ടി : മനീഷ് തിവാരി

മുംബൈ: പാക്കിസ്ഥാനി തീവ്രവാദി സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ സംരക്ഷിക്കുന്നതും ഇമ്രാൻ ഖാന്റെ …