Home breaking-news ആസാം ഗണപരിഷത് ബിജെപി മുന്നണി വിട്ടു

ആസാം ഗണപരിഷത് ബിജെപി മുന്നണി വിട്ടു

1 min read
0
0

ന്യൂഡൽഹി ∙ പുതുക്കിയ പൗരത്വ നിയമഭേദഗതി ബിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതിനു പിന്നാലെ അസം ഗണ പരിഷത്, സംസ്ഥാനത്തെ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു.എൻഡ എ വിടുന്നതായി എജിപി നേതാവ് പ്രഹുല്ല കുമാർ മഹന്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു

ബംഗ്ലദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മു‌സ്‌ലിം ഇതര വിഭാഗക്കാർക്കു പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണു ഭേദഗതി ബിൽ. ജാതി, മത ഭേദമില്ലാതെ അനധികൃത കുടിയേറ്റക്കാർക്കെല്ലാം പൗരത്വം നിഷേധിക്കണമെന്നാണ് എജിപിയുടെ ആവശ്യം.

കരടു ബിൽ പരിശോധിച്ച പാർലമെന്റ് സമിതി റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണു മന്ത്രിസഭാ തീരുമാനം. അസമിലെയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെയും വലിയ വിഭാഗം ബില്ലിനെതിരാണ്. ബി‌ൽ ഇന്നു പാർ‌ലമെന്റിന്റെ പരിഗണനയ്ക്കെത്തിയേക്കും.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…