Home breaking-news ഏഷ്യൻ കപ്പ് ഫുട്ബാളിൽ 1964 നു ശേഷം ഇന്ത്യയുടെ ആദ്യ ജയം

ഏഷ്യൻ കപ്പ് ഫുട്ബാളിൽ 1964 നു ശേഷം ഇന്ത്യയുടെ ആദ്യ ജയം

1 min read
0
0

അബുദാബി: നീണ്ട 55 വർഷത്തെ കാത്തിരിപ്പിന് ശേഷം ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയുടെ ആദ്യജയം. 67 അന്താരാഷ്ട്ര ഗോളുകളോടെ സുനിൽ ഛേത്രി മെസ്സിയെ മറികടന്നു.

ഛേത്രി നേടിയ ഇരട്ട ഗോളില്‍ ഇന്ത്യ തായ്‌ലന്‍ഡിനെ 4-1ന് പരാജയപ്പെടുത്തി.
ആ ഇരട്ട ഗോളോടെ സാക്ഷാല്‍ ലയണല്‍ മെസ്സിയേയും ഛേത്രി മറികടന്നു. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ രണ്ടാമത്തെ താരമെന്ന റെക്കോഡ് ഛേത്രിക്ക് സ്വന്തമായി.

65 ഗോളുകളാണ് മെസ്സിയുടെ അക്കൗണ്ടിലുള്ളത്. സുനില്‍ ഛേത്രി ഇതുവരെ നേടിയത് 67 ഗോളുകളാണ്. 85 ഗോളുമായി ഇനി ക്രിസ്റ്റിയാനോ മാത്രം മുന്നില്‍.

1964 ഏഷ്യന്‍ കപ്പിലാണ് ഇതിന് മുമ്പ് ഇന്ത്യ വിജയിച്ചത്. അന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണ കൊറിയയെ 2-0ത്തിനും ഹോങ്‌കോങ്ങിനെ 3-1നും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

തീവ്രവാദം ഇല്ലാതാക്കാൻ ഇന്ത്യ -ഇറാൻ സംയുക്ത പ്രഖ്യാപനം

ടെഹ്‌റാൻ: തീവ്രവാദശക്തികളെ ഇല്ലാതാക്കാന്‍ ഇന്ത്യയും ഇറാനും ഒരുമിക്കുമെന്ന് സംയുക്ത പ്രഖ്യാ…