Home Blog 2018 ,ക്രിക്കറ്റ് ലോകത്ത് വിരാട്ട് കോഹ്‌ലിയുടെ വർഷം

2018 ,ക്രിക്കറ്റ് ലോകത്ത് വിരാട്ട് കോഹ്‌ലിയുടെ വർഷം

1 min read
0
0

കൊച്ചി: കോഹ്ലി ” the Law of average” നെ ചവറ്റുകൊട്ടയിലേക്ക് തള്ളി തന്നിലെ ക്രിക്കറ്റ് പ്രതിഭയെ ലോകത്തിന് കാട്ടിയ വർഷമായി 2018 അറിയപ്പെടും.

പ്രതിഭയുടെ കാര്യത്തിൽ ഇന്ത്യൻ ക്രിക്കറ്റർമാരിൽ ഒന്നാമനായി പറയുന്നത് സച്ചിന്റെ പേരു തന്നെയാണ്.പിന്നീട് രോഹിത് ശർമ്മയും ഏറ്റവും പുതുതായി പൃഥ്വി ഷായും.കോഹ്ലി പ്രതിഭാധനൻ ആണെങ്കിലും ഏറ്റവും കഠിനാധ്വാനിയായ ക്രിക്കറ്റ് കളിക്കാരനാണ്. കുറവുകളെ സൂക്ഷ്‌മ വീക്ഷണം,കഠിനാധ്വാനം എന്നിവകൊണ്ട് മാറ്റിയെടുക്കാൻ ഇന്ന് ലോകക്രിക്കറ്റിൽ തന്നെ കോഹ്‌ലിക്ക് തുല്യമായി ആരുമില്ല എന്ന് പറയേണ്ടി വരും.ഷോർട്ട് പിച്ച് ബോളുകൾ നേരിടാനുള്ള കോഹ്‌ലിയുടെ പ്രശ്‌നം ലോകപ്രശസ്തമായിരുന്നു.പക്ഷേ 2018 ൽ ആ പ്രശ്നം കോഹ്ലി വിദഗ്ദ്ധമായി മാറ്റിയെടുത്തു .

ഇനി 2018 എങ്ങനെ കോഹ്‌ലിയുടെ വർഷമായി എന്നുനോക്കാം .ഇന്ത്യൻ ക്രിക്കറ്റിലെ “angry young man “ആണ് വിരാട്ട് കോഹ്ലി.പക്ഷേ നാക്കിനോടൊപ്പം ബാറ്റുകൊണ്ടും മറുപടി പറയുന്നതാണ് 2018 ലെ കോഹ്‌ലിയുടെ ശൈലി.

2018 ൽ ICC റാങ്കിങ്ങിലും ടെസ്റ്റ് മാച്ചിൽ 934 പോയിന്റുമായി ഒന്നാം റാങ്കുകാരൻ വിരാട്ട് കോഹ്ലി തന്നെ .ഏകദിന റാങ്കിങ്ങിലും 899 പോയിന്റുമായി കോഹ്ലി തന്നെയാണ് ഒന്നാം റാങ്കുകാരൻ.

2018 ൽ വിരാട്ട് കോഹ്ലിയാണ് ടെസ്റ്റിലും ഏകദിനത്തിലും ടോപ് സ്‌കോറർ .ടെസ്റ്റിൽ 1322 റൺസും ഏകദിനത്തിൽ 1202 റൺസുമാണ് 2018 ലെ കോഹ്‌ലിയുടെ സ്‌കോറുകൾ .2017 ലും കോഹ്ലി ഇതുതന്നെ ചെയ്‌തിരുന്നു.1059 റൺസ് ടെസ്റ്റിലും 1460 റൺസ് ഏകദിനത്തിലുമായിരുന്നു 2017 ലെ കോഹ്‌ലിയുടെ സമ്പാദ്യം.

2018 ൽ കോഹ്ലി 6 ഏകദിന സെഞ്ചുറികളും 5 ടെസ്റ്റ്‌ സെഞ്ചുറികളുമായി 2018 തന്റെ പേരിലാക്കി .1998 ൽ സച്ചിനാണ് ഇക്കാര്യത്തിൽ റെക്കോർഡ് ഇട്ടത് .1998 ൽ 12 സെഞ്ചുറികളാണ് സച്ചിൻ നേടിയത്.ഏകദിനത്തിൽ ഈ വർഷം കോഹ്‌ലിയുടെ പുറകിൽത്തന്നെ 5 സെഞ്ചുറികളുമായി രോഹിത് ശർമ്മയുണ്ട് .

കോഹ്‌ലിയുടെ ടെസ്റ്റ് സെഞ്ചുറികളിൽ ഏറ്റവും മനോഹരമായത് പെർത്തിലെ ഈ വർഷത്തെ 123 ആയിരിക്കും.തീ തുപ്പുന്ന ഓസ്‌ട്രേലിയൻ ബൗളർമാരുടെ മുമ്പിൽ ഇന്ത്യൻ ഓപ്പണർമാർ പുറത്തായി 8 / 2 എന്ന സ്‌കോറിൽ നിൽക്കുമ്പോഴാണ് കോഹ്ലി എത്തുന്നതും 214 പന്തുകളിൽ നിന്നും 123 റൺസ് എടുക്കുന്നത് .ഓസ്‌ട്രേലിയൻ പിച്ചുകളിൽ കോഹ്‌ലിയുടെ ആറാമത് സെഞ്ചുറിയായിരുന്നു ഇത്.സച്ചിൻ മാത്രമാണ് ഓസ്‌ട്രേലിയക്കെതിരെ ആറു സെഞ്ചുറി നേടിയ മറ്റൊരു ബാറ്റ്‌സ് മാൻ.

ദക്ഷിണാഫ്രിക്കയിലും ,ഇന്ഗ്ലണ്ടിലും ,ഓസ്‌ട്രേലിയയിലും ഒരു കലണ്ടർ വർഷത്തിൽ സെഞ്ചുറി നേടിയ ആദ്യത്തെ ഏഷ്യൻ ബാറ്റ്‌സ് മാൻ ആയി 2018 ൽ കോഹ്ലി മാറി.
കഴിഞ്ഞ നാലു വർഷത്തിൽ 25 ടെസ്റ്റ് വിജയവും നേടിയ ക്യാപ്റ്റനാണ് കോഹ്ലി ഇപ്പോൾ .ഒരേ കലണ്ടർ വർഷത്തിൽ ദക്ഷിണാഫ്രിക്കയിലും ,ഇന്ഗ്ലണ്ടിലും ,ഓസ്‌ട്രേലിയയിലും ഒരു കലണ്ടർ വർഷത്തിൽ സെഞ്ചുറി നേടിയ ആദ്യത്തെ ഏഷ്യൻ ക്യാപ്റ്റനും കോഹ്ലി തന്നെ .

നാളെ രോഹിത് ശർമ്മയുടെ 2018 എങ്ങനെയെന്ന് നമുക്ക് കാണാം

( Article by : Cyriac Sebastian)

 

Load More Related Articles
Load More By News Desk
Load More In Blog

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…