Home Blog മെൽബണിലെ ഇന്ത്യൻ വിജയം,ഒരു പിടി ചരിത്ര നേട്ടങ്ങൾ

മെൽബണിലെ ഇന്ത്യൻ വിജയം,ഒരു പിടി ചരിത്ര നേട്ടങ്ങൾ

1 min read
0
0

MCG മെൽബൺ :മെൽബണിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയം ഒരു പിടി ചരിത്രനേട്ടങ്ങൾ സമ്മാനിച്ചുകൊണ്ടാണ് കടന്നുപോകുന്നത് .സിഡ്‌നിയിലെ SCG യിൽ ജനുവരി 3 മുതൽ 7 വരെ നടക്കുന്ന നാലാം ടെസ്റ്റിൽ പരാജയപ്പെട്ടാൽ പോലും ഇന്ത്യക്ക് ബോർഡർ-ഗവാസ്‌കർ ട്രോഫി നിലനിർത്താം.

ഋഷഭ് പന്ത് ഈ സീരിസിൽ 20 ക്യാച്ചുകൾ എടുത്തു .ഇന്ത്യക്കുവേണ്ടി ഒരു സീരിസിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ എടുക്കുന്ന വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് മാറി.

ഇന്ത്യക്കു വെളിയിൽ ഏറ്റവും കൂടുതൽ ജയം നേടിയ ക്യാപ്റ്റൻ ഇതുവരെ 11 ജയങ്ങളോടെ സൗരവ് ഗാംഗുലി ആയിരുന്നു .ഇന്ന് കോഹ്‌ലിയും 11 ആമത്തെ ജയത്തോടെ ആ റെക്കോർഡ് പങ്കിടുന്നു.സിഡ്‌നിയിൽ തന്നെ ആ റെക്കോർഡ് സ്വന്തമാക്കാനുള്ള സാധ്യത കൊഹ്‌ലിക്കുണ്ട് .തുടർച്ചയായ 16 ടെസ്റ്റ് വിജയങ്ങൾ നേടിയ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോ ആണ് പട്ടികയിൽ ആഗോളതലത്തിൽ വിജയങ്ങളുടെ കാര്യത്തിൽ മുൻപന്തിയിൽ .

ഇന്ന് രാവിലെ മഴകാരണം കളി നിന്നിരുന്നുവെങ്കിലും കളി പുനരാരംഭിച്ച ശേഷം വെറും 27 ബോളുകൾ മാത്രമേ ഓസ്‌ട്രേലിയക്ക് പിടിച്ചുനിൽക്കാനായുള്ളൂ.

MCG യിൽ 1980 -81 ൽ ഗ്രെഗ് ചപ്പലിന്റെ ഓസ്‌ട്രേലിയൻ ടീമിനെ സുനിൽ ഗവാസ്കറിന്റെ ഇന്ത്യൻ ടീം തോൽപിച്ച ശേഷം നീണ്ട 37 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യക്ക് MCG യിൽ ജയിക്കാനായത്.അന്ന് കപിൽദേവിന്റെ അഞ്ചു വിക്കറ്റ് നേട്ടമായിരുന്നു ഇന്ത്യക്ക് ജയം സമ്മാനിച്ചതെങ്കിൽ ഇന്ന് ജസ്പ്രീത് ബുമ്രയുടെ ഒമ്പതു വിക്കറ്റ് നേട്ടമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത് .

ഈ വർഷം ജനുവരി അഞ്ചിന് ദക്ഷിണാഫ്രിക്കക്ക് എതിരെ ടെസ്റ്റിലരങ്ങേറ്റം കുറിച്ച ബുമ്ര സ്വപ്‌നതുല്യ പ്രകടനമാണ് തന്റെ ക്യാപ്റ്റനു സമ്മാനമായി നൽകിയത് .ഈ വർഷം, അരങ്ങേറ്റ വർഷം 48 വിക്കറ്റുകളോടെ ബുമ്ര ദുലീപ് ദോഷിയുടെ 39 വർഷം നീണ്ട റെക്കോർഡ് പഴംകഥ ആക്കി.

1984 ൽ മാൽക്കം മാർഷൽ ,മൈക്കിൾ ഹോൾഡിങ്,ജോയൽ ഗാർനെർ ത്രയം നേടിയ കലണ്ടർ വർഷത്തെ 130 വിക്കെറ്റ് എന്ന റെക്കോർഡ് 2018 ൽ ജസ്പ്രീത് ബുമ്ര ,ഇഷാന്ത് ശർമ്മ ,മുഹമ്മദ് ഷമി ത്രയം തിരുത്തി .ഇവർ ഈ വർഷം 134 വിക്കറ്റുകൾ നേടിയാണ് ആ റെക്കോർഡ് മറികടന്നത്

വിരാട്ട് കോഹ്‌ലിക്കും ടീം മാനേജ്മെന്റിനും ബിസിസിഐ ക്കും അഭിമാനിക്കാം ,കാരണം 1980 കളിലെ വെസ്റ്റ് ഇൻഡീസ് ടീം പോലെ ,1990 കളുടെ അവസാനത്തിലെ ഓസ്‌ട്രേലിയൻ ടീം പോലെ എവിടെയും ജയിക്കുന്ന ടീമായി ഇന്ത്യൻ ടെസ്റ്റ് ടീമും മാറിക്കഴിഞ്ഞു.

( By Cyriac Sebastian)

 

Load More Related Articles
Load More By News Desk
Load More In Blog

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…