Home breaking-news മിഷേലിന് പകരം ഇന്ത്യ കൊടുത്ത രാജകുമാരിയെ UAE സ്വതന്ത്രയാക്കി

മിഷേലിന് പകരം ഇന്ത്യ കൊടുത്ത രാജകുമാരിയെ UAE സ്വതന്ത്രയാക്കി

1 min read
0
0

ഇന്ത്യക്ക് അഗസ്റ്റാ വെസ്റ്റ്ലാൻഡ് ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേലിനെ വിട്ടുനൽകുന്നതിനു പകരമായി ദേശീയ സുരക്ഷാ ഉപദേഷ്ട്ടാവ് അജിത് ഡോവൽ UAE രാജാവിന് അദ്ദേഹത്തിന്റെ മകളെ ഗോവയിൽ നിന്നും പിടിച്ചു നൽകിയിരുന്നു .ആ രാജകുമാരി ഇന്ന് മുൻ ഐറിഷ് പ്രസിഡന്റിന്റെ കൂടെ പ്രത്യക്ഷപ്പെട്ടു .

UAEയിലെ തന്റെ കുടുംബം ഏർപ്പെടുത്തിയ വിലക്കുകളിലും അസ്വാതന്ത്ര്യത്തിലും മനസുമടുത്തായിരുന്നു രാജകുമാരി ഷെയ്ക്കാ ലത്തീഫ തന്റെ സ്വന്തം യാച്ചിൽ ഗോവയിലെത്തുന്നത്.

UAE പ്രധാനമന്ത്രി ഷെയ്ക്ക് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂമിന്റെ മകളാണ് രാജകുമാരി ഷെയ്ക്കാ ലത്തീഫ.2002 ൽ തന്റെ കൗമാരകാലം മുതൽ വീട്ടുകാർ തന്നെ പീഡിപ്പിക്കുകയാണെന്നും തനിക്ക് രാജകുടുംബത്തിന്റെ അടിമയായിരിക്കാനാകില്ലെന്നും താൻ സ്വന്തം ഇഷ്ട്ടപ്രകാരം UAE വിടുകയാണെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ശേഷമാണ് ഷെയ്ക്കാ ലത്തീഫ തന്റെ യാച്ചിൽ ഇന്ത്യയിലേക്ക് ഒളിച്ചോടിയത്.

റഫാൽ യുദ്ധവിമാന ഇടപാടുകളിലെ അഴിമതി കൊടുമ്പിരി കൊണ്ട കാലത്താണ് കോൺഗ്രസിനെ പിടിച്ചു കെട്ടുക എന്ന ഉദ്ദേശത്തോടെ ക്രിസ്ത്യൻ മിഷേലിനെ ഇന്ത്യയിലെത്തിക്കാനും പകരമായി ഷെയ്ക്കാ ലത്തീഫയെ UAEക്കു കൈമാറാനുമുള്ള പ്ലാൻ അജിത്‌ ഡോവൽ തയ്യാറാക്കുന്നത് .

ഏതായാലും ഷെയ്ക്ക ലത്തീഫ മുൻ ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷയും മുൻ ഐറിഷ് പ്രസിഡന്റുമായ മേരി റോബിൻസനൊപ്പമുള്ള ചിത്രമാണ് UAE വിദേശമന്ത്രാലയം ഇന്ന് പുറത്തുവിട്ടിരിക്കുന്നത് .

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…