Home Blog ഒരിക്കലും തോൽക്കാത്ത കുടുംബം: ഹാർദ്ദിക്‌ പാണ്ഡ്യ

ഒരിക്കലും തോൽക്കാത്ത കുടുംബം: ഹാർദ്ദിക്‌ പാണ്ഡ്യ

1 min read
0
0

കളിക്കാരുടെ സ്വരമായ ഓസ്‌ട്രേലിയൻ ഓൺലൈൻ പത്രമാണ് playersvoice .com .au .ഈ 23 നു മെൽബണിലേക്ക് എത്തിയ  ഹാർദ്ദിക്‌ പാണ്ഡ്യആയിരുന്നു ഇത്തവണ  തന്റെ ജീവിതകഥ ഓൺലൈൻ വഴി പങ്കുവച്ചത് .“The Family Who Never Give Up” എന്നായിരുന്നു പാണ്ഡ്യയുടെ ജീവിതകഥയുടെ പേര് .തോൽവിയെ കീഴടക്കി വിജയമാക്കുന്ന ഒരു അച്ഛന്റെയും അമ്മയുടെയും രണ്ടുമക്കളുടെയും കഥയാണ് ഞങ്ങളിവിടെ സ്വതന്ത്രവിവർത്തനമായി അവതരിപ്പിക്കുന്ന “The Family Who Never Give Up”.

ആദ്യം ഹാർദ്ദിക്കിന്റെ കുടുംബത്തെ പരിചയപ്പെടുത്താം .അച്ഛൻ ഹിമാൻഷു പാണ്ഡ്യ വെറും സാധാരണക്കാരനായ ഒരു കൊച്ചു കച്ചവടക്കാരൻ,അമ്മ നളിനി  ഒരു സാധാരണ കുടുംബിനി, ജ്യേഷ്ടൻ കൃണാൽ പാണ്ഡ്യ മുംബൈ ഇന്ത്യൻസിന്റെ ഇടംകൈയ്യൻ ബാറ്റ്സ്മാൻ, അനുജൻ ഹാർദ്ദിക്‌ പാണ്ഡ്യ ഇപ്പോൾ ഇന്ത്യയുടെ ബെസ്റ്റ് ഓൾറൗണ്ടർ .

ഇനി ഹാർദിക്കിന്റെ കഥ തുടങ്ങാം .ഹാർദ്ദിക്ക് പറയുന്നു “നാലു വർഷം മുമ്പ്  എന്നോടാരെങ്കിലും ഞാൻ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുമെന്നോ,ഇന്ത്യൻ ടീമിലെത്തുമെന്നോ ഒക്കെപ്പറഞ്ഞാൽ, പോടാ ഞാൻ നിലത്തുനിന്നോട്ടെയെന്ന്  പറഞ്ഞൊഴിയുമായിരുന്നു. പക്ഷേ ഇതാ ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത വിധത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിക്കാൻ മെൽബണിൽ എത്തിയിരിക്കുന്നു. ചിലപ്പോഴൊക്കെ ഇതൊരു സ്വപ്‌നമാണോ എന്നറിയാൻ സ്വയം നുള്ളി നോക്കാറുണ്ട് ‘”

എന്റെ അച്ഛന് ഗുജറാത്തിലെ സൂറത്തിൽ ചെറിയ ഒരു കാർ ഫിനാൻസ് പരിപാടിയായിരുന്നു.കൃണാൽ ചെറുപ്പത്തിലേ ക്രിക്കെറ്റ് ബാറ്റ് നന്നായി വീശും, എനിക്ക് അഞ്ചുവയസും കൃണാലിന് ആറര വയസുമുള്ളപ്പോഴാണ് കിരൺ മൊറേജി അവന്റെ ബാറ്റിംഗ് ശൈലി കാണുന്നത് .അദ്ദേഹം അച്ഛനോടു പറഞ്ഞു .ഹിമാൻഷു, നിങ്ങളുടെ മകന് ക്രിക്കറ്റിൽ നല്ല ഭാവിയുണ്ട്, പക്ഷേ സൂറത്തിലതിനുള്ള അവസരമില്ല.ഒരുകാര്യം ചെയ്യൂ, നിങ്ങളവനെ എന്റെ ബറോഡയിലെ അക്കാദമിയിൽ കൊണ്ടാക്കൂ “.

അന്ന് ക്രിക്കറ്റ് അക്കാദമിയിൽ ചേരാൻ കുറഞ്ഞ പ്രായം പത്താണ് . ആറര വയസുകാരൻ കൃണലിനെയും കൊണ്ട് അച്ഛനും അമ്മയും അഞ്ചുവയസുകാരൻ  ഞാനും ബറോഡയിലെത്തി.

ബറോഡയിൽ ഞങ്ങൾ ഒരു ബെഡ്‌റൂം ഫ്ലാറ്റിലായി താമസം .അച്ഛൻ തന്റെ ടു വീലറിൽ കൃണാലിനെ അക്കാദമിയിൽ കൊണ്ടുപോകും .ഞാൻ കുരുത്തം കെട്ടവൻ, പഠിക്കാനോ കളിക്കാനോ ഒന്നുമറിയില്ല. ആകെ ഉഴപ്പി നടന്ന കാലം .

എന്റെ അമ്മ  നളിനി ഒരസാധാരണ സ്ത്രീയാണ്.കുടുംബത്തിനുവേണ്ടി ജീവൻ അർപ്പിച്ചവൾ. അച്ഛനോട് സൗകര്യങ്ങളെക്കുറിച്ച് ഒരിക്കൽ പോലും പരാതിപറയുന്ന അമ്മയെ ഞാൻ കണ്ടിട്ടില്ല . എപ്പോഴും ചിരിക്കുന്ന മുഖവുമായി ഞങ്ങൾ മക്കളെ ഊട്ടുന്ന അമ്മ.

അച്ഛന്  കസർത്ത് ചെയ്യാൻ ചെറിയ ഒരു മങ്കി ബാർ വീട്ടിൽ കെട്ടിത്തൂക്കി.അച്ഛൻ ചെയ്യുന്നതുകണ്ട് ഞാനും അതിൽത്തൂങ്ങിതുടങ്ങി.അതായിരുന്നു എന്റെ ചെറുപ്പത്തിലെ ജിം.മോറെജിയുടെ അക്കാദമി വീട്ടിൽ നിന്നും 25 കിലോമീറ്റർ അകലെയാണ് ദിവസം നാലുനേരം അച്ഛനവനെയുംകൊണ്ട് അക്കാദമിയിലേക്ക് പോകും.

ഞാൻ ഭയങ്കര ഉഴപ്പൻ ,അക്കാദമിയിലെത്തിയാൽ ഓടിനടക്കും .പന്തിന്റെ പുറകെയുള്ള എന്റെ ഓട്ടം കണ്ട കിരൺ മൊറേജി ഒരിക്കൽ അച്ഛനോടു പറഞ്ഞു “ഹിമാൻഷു ,ഹാർദ്ദിക്കിന് അപാര ഊർജമുണ്ട്,അത് നമുക്ക് ക്രിക്കെറ്റിലേക്ക് തിരിച്ചുവിട്ടാലോ “. പിന്നീടങ്ങോട്ട് അച്ഛന്റെ ബൈക്കിൽ ഞങ്ങൾ മൂന്നാളുമായി അക്കാദമിയിലേക്കുള്ള യാത്ര.

ഞങ്ങൾ ചേട്ടാനിയന്മാർ വളർന്നുവരുകയാണ്ഞ.ങ്ങളുടെ ഭാരവും, ക്രിക്കെറ്റ് കിറ്റിന്റെ ഭാരവും ഒന്നിച്ചു താങ്ങാനുള്ള ത്രാണി അച്ഛന്റെ ബൈക്കിനില്ല. ഞങ്ങളെ കൊണ്ടുപോകാനും കൊണ്ടുവരാനുമായി അച്ഛൻ ചെറിയ ഒരു കാർ ഫൈനാൻസ്സിൽ വാങ്ങി. പിന്നെ അതിലായി ഞങ്ങളുടെ അക്കാദമിയിലേക്കുള്ള യാത്രകൾ .

വളരെ ലളിതമായ ജീവിതം നയിക്കുന്ന ഒരു കുടുംബമാണ് എന്റേത്.ഞങ്ങൾ മക്കളെ ക്രിക്കെറ്റ് കളിക്കാരാക്കാൻ കഷ്ട്ടപെട്ടോടുന്ന അച്ഛന്റെ .ആരോഗ്യം ക്ഷയിക്കുന്നത്, ആ തോളുകളുടെ ശക്തി കുറയുന്നത് മനസിലാക്കാനുള്ള അറിവൊന്നും അന്ന് എനിക്കോ ചേട്ടനോ ഇല്ലായിരുന്നു.

ഒരുദിവസം എനിക്ക് രാവിലെ ഒരു ക്രിക്കെറ്റ് മത്സരമുണ്ട്. ബാറ്റിങ്ങാരംഭിച്ചു.അതുകണ്ടുകൊണ്ടിരിക്കുന്ന അച്ഛനെയാണ് ഞാൻ കണ്ടത് .കളിയിൽ ശ്രദ്ധിച്ച ഞാൻ അച്ഛനെ ശ്രദ്ധിച്ചില്ല .കളിയെല്ലാം കഴിഞ്ഞ ഞാൻ അച്ഛനെ തിരക്കിയപ്പോൾ കോച്ച് പറഞ്ഞു “നിന്റെയച്ഛന് ഹാർട്ട് അറ്റാക്ക് വന്നു ,ആശുപത്രിയിലാണ് “.

ഹാർട്ട് അറ്റാക്ക് ശരിക്കും  എന്താണെന്നോ അത് ശരീരത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകളോ മനസിലാക്കാത്ത ഞാൻ ആശുപത്രിയിലേക്കോടി.അവിടെയാണ് ജീവിതം കീഴ്മേൽ മറിയുകയാണെന്ന് ഞാനറിയുന്നത്. ഒമ്പതു ദിവസം അച്ഛൻ വെന്റിലേറ്ററിലായിരുന്നു.

പിന്നീടങ്ങോട്ട് ജീവിതത്തിൽ ദുരന്തങ്ങളായിരുന്നു. ഞാനും കൃണാലും സംസ്ഥാന അണ്ടർ 19 ടീമിൽ നിന്നും പുറത്താക്കപ്പെട്ടു. ഞങ്ങൾക്ക് ആളൊന്നിന് മാസം കിട്ടിയിരുന്ന മൂവായിരം രൂപ നിലച്ചു എനിക്ക് ആറ്റിട്യൂട് പ്രോബ്ലം എന്നാണ് സെലക്ടർമാർ പറഞ്ഞത്.പതിനാറുകാരനായ എനിക്ക് ആറ്റിട്യൂട് എന്താണെന്നുപോയിട്ട് അതിന്റെ സ്പെല്ലിങ് പോലുമറിയാമായിരുന്നില്ല.

ബറോഡയിലെ ഏതു ലോക്കൽ ക്രിക്കറ്റ് കളികളിലും ഞങ്ങൾ കളിക്കാൻ തുടങ്ങി. എന്തിനെന്നോ കളിയൊന്നുക്ക് മുന്നൂറോ നാനൂറോ രൂപകിട്ടും. വീട്ടിലെ പട്ടിണി, അച്ഛന്റെ ചികിത്സ, അതുമാത്രമായിരുന്നു ഞങ്ങളുടെ ചിന്ത.

കൃണാൽ ക്ലബ്ബിലെ കളിക്കാരോട് പറയും “ഹാർദ്ദിക്‌ നന്നായി പൊക്കിയടിക്കും, പിഞ്ച് ഹിറ്ററാണ് .നിങ്ങൾ അവന് അവസരം കൊടുക്കൂ “.

ചെറുപ്പത്തിൽ തന്നെ കുടുംബഭാരം ചുമക്കേണ്ടിവന്ന ഞാനും കൃണാലും എല്ലാ ആഘോഷങ്ങളിൽ നിന്നും വിട്ടുനിന്നു.ഗുജറാത്തിൽ ദീപാവലി വലിയ ഉത്സവമാണ് .ഞങ്ങൾക്ക് അതുവെറും സാധാരണ ദിവസം മാത്രമായിരുന്നു.കാരണം ചെലവാക്കാൻ ഞങ്ങൾക്ക് പണം ഇല്ലായിരുന്നു.

വീടിനടുത്തുള്ള കടയിൽ നിന്നും പലവ്യഞ്ജനം ഞങ്ങൾ പോയി കടം വാങ്ങും.കടം കൊടുക്കാനാകാത്ത ദിവസങ്ങളിൽ ഞങ്ങൾ വഴിമാറി നടന്നിട്ടുണ്ട്.

അച്ഛന്റെ കാറിന്റെ EMI അടവ് നിന്നു .കാർ എടുത്തു കൊണ്ടുപോകാൻ ബാങ്കിൽ നിന്നും ആൾ വരുന്ന ദിവസം ഞാനും കൃണാലും അത് ദൂരെയൊരു അമ്മാവന്റെ വീട്ടിൽ കൊണ്ടുപോയി ഒളിപ്പിക്കും.സത്യത്തിൽ ബാങ്ക് ലോൺ പിരിവുകാരെ ഭയപ്പെട്ട പത്തോളം മാസം ഞങ്ങൾ അച്ഛന്റെ ജീവനായ ആ കാർ ഒളിപ്പിച്ചുവച്ചു.

മുന്നൂറും നാനൂറും രൂപക്ക് കളിക്കുന്ന ഞങ്ങളുടെ ടീം ഒരു T -20 മാച്ചിൽ ബറോഡയെ തോൽപ്പിച്ചു . എനിക്കും കൃണാലിനും ചേർന്ന്  ഒരുലക്ഷം രൂപാകിട്ടി. ഞങ്ങളതുമായി ബാങ്കിലെത്തി, മാനേജരെക്കണ്ടു . അച്ഛന്റെ കാറിന്റെ കുറെ EMI അടച്ചു.ബാക്കി അടച്ചുകൊള്ളാമെന്ന് ഉറപ്പുകൊടുത്തു.

അന്നേക്ക് കൃത്യം ഇരുപതാം പക്കം IPL ലേലം നടന്നു.എന്നെയും കൃണാലിനേയും മുംബൈ ഇന്ത്യൻസ് ടീമിലെടുത്തു. ആ വർഷം ഞങ്ങൾ IPL  ജേതാക്കളായി . എനിക്ക് 60 ലക്ഷം കിട്ടി. അവിടുന്നങ്ങോട്ട് ഞങ്ങൾ തിരിഞ്ഞു നോക്കിയിട്ടില്ല. പണത്തിന് ഒരു കുറവുമില്ല .ഇന്നെന്റെ അച്ഛന് വിലകൂടിയ കാറുകൾ ഞാൻ വാങ്ങിക്കൊടുത്തു. അമ്മക്ക് മുന്തിയ ആഭരണങ്ങളും വസ്ത്രങ്ങളും.

ഇന്നവർ സന്തോഷവാന്മാരാണ്ഞ. ങ്ങളെ ചുമന്ന അച്ഛന്റെ തോളുകൾക്ക് പഴയ ശക്തിയില്ലെന്നറിയാം,എങ്കിലും ഞാൻ കണ്ട ഏറ്റവും വലിയ ശക്തിമാൻ എന്റെ അച്ഛനാണ്‌. എന്റെ അമ്മയുടെ സൗന്ദര്യം കുറെയൊക്കെ പോയി .എങ്കിലും എനിക്ക് ലോകത്തിലെ ഏറ്റവും  സുന്ദരി എന്റെ അമ്മയാണ്.

ഇവർ രണ്ടും കഴിഞ്ഞാൽ എന്നും  ഞാൻ നന്ദിയോടെ ഓർക്കുന്ന വ്യക്തി കിരൺ മൊറേജിയാണ്.

ക്രിക്കെറ്റ് ദൈവം സചിന്റെയൊക്കെ കൂടെ നിൽക്കുമ്പോൾ ഞാനിപ്പോഴും കൈയ്യിൽ പിച്ചിനൊക്കും,ഇത് സ്വപനമല്ലേ എന്ന സംശയംതീർക്കാൻ -ഹർദ്ദിക്ക്   പാണ്ഡ്യ പറഞ്ഞുനിർത്തി.

( ഓൺലൈൻ പത്രത്തിൽനിന്നും സ്വതന്ത്ര വിവർത്തനം -സിറിയക് സെബാസ്റ്റ്യൻ ).

 

Load More Related Articles
Load More By News Desk
Load More In Blog

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…