Home Blog യു പി യിൽ മഹാഗഡ്ബന്ധന് മായാവതി തയ്യാറാകുമോ ?

യു പി യിൽ മഹാഗഡ്ബന്ധന് മായാവതി തയ്യാറാകുമോ ?

1 min read
0
0

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം പ്രധാനമന്ത്രിയാകാൻ തയ്യാറെടുക്കുന്ന പ്രധാന നേതാക്കളാണ് ബഹുജൻ സമാജ് പാർട്ടിയുടെ സുപ്രീമോ കുമാരി മായാവതിയും ബംഗാൾ മുഖ്യമന്ത്രി കുമാരി മമതാ ബാനർജിയും .ഉത്തർപ്രദേശിൽ 80 ലോകസഭാ സീറ്റുകളും ബംഗാളിൽ 42 ലോകസഭാ സീറ്റുകളുമാണുള്ളത് .

വർഗീയമായി ശക്തമായ ചേരിതിരിവ് ബിജെപി സൃഷ്ടിച്ചെടുത്ത 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അവർ 71 സീറ്റുകൾ വിജയിച്ചു,അവരുടെ സഖ്യകക്ഷിയായ അപ്പനാ ദൾ 2 സീറ്റും .സമാജ്‍വാദി പാർട്ടി 5 സീറ്റും കോൺഗ്രസ് 2 സീറ്റും വിജയിച്ചു .മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിക്ക് ഒരു സീറ്റുപോലും ലഭിച്ചിരുന്നില്ല.

അമേഥിയും റായ് ബറേലിയും കോൺഗ്രെസ്സിനുവേണ്ടി യഥാക്രമം രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ജയിച്ചപ്പോൾ സാറൻപൂരിൽ ഇമ്രാൻ മസൂദും ,ഗാസിയാബാദിൽ രാജ്ബാബ്ബറും,ലക്‌നോവിൽ റീത്ത ബഹുഗുണയും കാൺപൂരിൽ ശ്രീപ്രകാശ് ജെയ്‌സ്വാളും ബാരാബങ്കിയിൽ പി എൽ പൂനിയയും,കുശി നഗറിൽ KRPN സിംഗും കോൺഗ്രസ് സ്ഥാനാർഥികളായി രണ്ടാം സ്ഥാനത്തെത്തി .അതായത് രണ്ടു ജയവും ആറു രണ്ടാം സ്ഥാനവും ചേർത്ത് കോൺഗ്രസിന് എട്ട് ലോക്‌സഭാ മണ്ഡലങ്ങളിൽ തങ്ങളുടെ ശക്തി തെളിയിക്കാനായി.

അഞ്ചു സീറ്റുകൾ ജയിച്ച സമാജ്‌വാദി പാർട്ടി 29 ഇടങ്ങളിൽ രണ്ടാം സ്ഥാനത്തെത്തി ,മൊത്തം 34 സീറ്റുകളിൽ അവർക്കു മേധാവിത്വമുണ്ട് .

മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി ഒരു സീറ്റും ജയിച്ചില്ലെങ്കിലും 34 സ്ഥലങ്ങളിൽ രണ്ടാം സ്ഥാനത്തുണ്ട്

അജിത്‌സിംഗിന്റെ രാഷ്ട്രീയലോക്ദൾ ഒരിടത്തു രണ്ടാം സ്ഥാനത്തുണ്ട്.

മായാവതിക്ക്‌ കോൺഗ്രസിന് ഈ എട്ടുസീറ്റുകൾ കൊടുക്കുന്നതിനോട് വലിയ താൽപ്പര്യമില്ല.
2014 ൽ ഉത്തർപ്രദേശിൽ ബിജെപിക്ക് 42 .3 % വോട്ടുകളും ,കോൺഗ്രസിന് 7 .5 % വും സമാജ്‍വാദി പാർട്ടിക്ക് 22 .5 % വും ബഹുജൻ സമാജ് പാർട്ടിക്ക് 20 %വും രാഷ്ട്രീയ ലോകദളിന് 2% വും വോട്ടുകളുണ്ട് .അതും മോദിതരംഗത്തിന്റെ നടുവിൽ .

അതായത് മഹാഗഡ് ബന്ധൻ എന്നുദ്ദേശിക്കുന്ന പാർട്ടികൾ ഒന്നിച്ചുനിന്നാൽ 52 % വോട്ടുകൾ,അതായത് ബിജെപിയെക്കാളും 10 % വോട്ടുകൾ കൂടുതൽ.

പക്ഷേ മായാവതിയുടെ പാർട്ടിയുടെ ദേശീയവളർച്ചക്ക് വിലങ്ങുതടി കോൺഗ്രെസ്സാണ് ,ഉത്തരേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ മായാവതിയുടെ വോട്ട് ബാങ്കായ ഹരിജനങ്ങൾ കോൺഗ്രസിനൊപ്പമാണ് (ബീഹാർ ഒഴികെ ).

കൂടാതെ കോൺഗ്രസിന് കൂടുതൽ ലോക്‌സഭാസീറ്റുകൾ കിട്ടിയാൽ പ്രധാനമന്ത്രിപദം സ്വാഭാവികമായും കോൺഗ്രസിന്റെ കൈകളിലാകും.മായാവതിക്ക് അത് ഇഷ്ട്ടമല്ല

അതുകൊണ്ടുതന്നെ ഉത്തർപ്രദേശിലെ മഹാഗഡ് ബന്ധൻ സാധ്യതകളും മങ്ങുന്നു.

Load More Related Articles
Load More By News Desk
Load More In Blog

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…