Home breaking-news ഡേവിഡ് ജെയിംസിനെ ബ്ലാസ്റ്റേഴ്‌സ് ടീം മാനേജ്‌മെന്റ്റ് പുറത്താക്കി

ഡേവിഡ് ജെയിംസിനെ ബ്ലാസ്റ്റേഴ്‌സ് ടീം മാനേജ്‌മെന്റ്റ് പുറത്താക്കി

1 min read
0
0

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജയിംസിനെ ടീം മാനേജ്മെന്‍റ് പുറത്താക്കി. സീസണിലെ ബ്ലാസ്റ്റേഴ്സിന്‍റെ മോശം പ്രകടനം തുടരുന്ന സാഹചര്യത്തിലാണ് പരിശീലകനെ ഒഴിവാക്കാൻ മാനേജ്മെന്‍റ് തീരുമാനിച്ചത്. കഴിഞ്ഞ ദിവസം മുംബൈയ്ക്കെതിരേ കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരേ ആറു ഗോളുകൾക്ക് തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇതും ജയിംസിന് തിരിച്ചടിയായി.

സീസണിൽ വൻ മുന്നൊരുക്കങ്ങൾ നടത്തി ആദ്യ മത്സരം ജയിച്ചു തുടങ്ങിയ ബ്ലാസ്റ്റേഴ്സിന് പിന്നീട് കാര്യങ്ങളൊന്നും അനുകൂലമായില്ല. തുടർച്ചയായ സമനിലകളും തോൽവികളും ടീമിനെ വളരെ പിന്നോട്ടടിച്ചു. ഒരുവേള ബ്ലാസ്റ്റേഴ്സിന്‍റെ പ്രധാന ശക്തിയായ ആരാധകർ മത്സരം കാണാൻ എത്താതിരിക്കുന്ന സ്ഥിതിവരെയുണ്ടായി. ഇതിനെല്ലാം പുറമേയാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയും കഴിഞ്ഞ ദിവസം സംഭവിച്ചത്.

ഇരു കൂട്ടരും തീരുമാനിച്ച് ധാരണയോടെ പിരിയുന്നുവെന്നാണ് ബ്ലാസ്റ്റേഴ്സിന്‍റെ വാർത്താക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്. എന്നാൽ മോശം പ്രകടനത്തെ തുടർന്ന് ഡേവിഡ് ജയിംസിനോട് സ്ഥാനം ഒഴിയണമെന്ന് ടീം ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ഇന്ത്യൻ ടീമിന്‍റെ ഏഷ്യാ കപ്പ് പങ്കാളിത്തത്തിനായി ഇനി ഐഎസ്എല്ലിൽ ഒന്നര മാസത്തെ ഇടവേളയാണ്. അതിനാൽ പുതിയ പരിശീലകനെ കണ്ടെത്താൻ ടീമിന് സമയവും ലഭിക്കും. ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് ഇനി അവസാന നാലിൽ എത്താൻ അദ്ഭുതങ്ങൾ സംഭവിക്കണം.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…