Home breaking-news ബിജെപി സമരപ്പന്തലിൽ അയ്യപ്പഭക്തൻ ആത്മഹത്യക്ക് ശ്രമിച്ചു

ബിജെപി സമരപ്പന്തലിൽ അയ്യപ്പഭക്തൻ ആത്മഹത്യക്ക് ശ്രമിച്ചു

1 min read
0
0

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ ബിജെപി നടത്തുന്ന സമരപ്പന്തലിലേക്ക് ബിജെപി അനുഭാവിയായ അയ്യപ്പഭക്തൻ  മുട്ടട സ്വദേശി വേണുഗോപാലൻ നായരുടെ ആത്മഹത്യാശ്രമം.ഓട്ടോ റിക്ഷാ ഡ്രൈവറായ വേണുഗോപാൽ വ്യാഴാഴ്ച്ച പുലർച്ചെ രണ്ടുമണിയോടെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി സമരപ്പന്തലിലേക്ക് ഓടിക്കയറുകയായിരുന്നു .ഇയാൾ നേരിട്ടു ബിജെപിയിൽ പ്രവർത്തിക്കുന്നില്ലെങ്കിലും BMS ഓട്ടോറിക്ഷാ തൊഴിലാളി യൂണിയനിൽ അംഗമാണ്.

ബിജെപി നേതാവ് സി കെ പത്മനാഭനാണ് നിലവിൽ ബിജെപിയുടെ സമരപ്പന്തലിൽ സമരം നടത്തുന്നത്
ഗുരുതരമായി പൊള്ളലേറ്റ വേണുഗോപാലിനെ പോലീസ് ഉദ്യോഗസ്ഥർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇയാളുടെ നില ഗുരുതരമായി തുടരുന്നു.

വേണുഗോപാലിന്റെ ആത്മഹത്യാശ്രമത്തിന് പിന്നിലെ പ്രേരണ ബിജെപി നേതാക്കൾക്കോ പോലീസിനോ അറിയില്ല.അന്വേഷണം തുടരുന്നു.

താൻ ഉറങ്ങുകയായിരുന്നുവെങ്കിലും ശരണം വിളി കേട്ട് ഞെട്ടിയുണർന്ന താൻ ഒരു തീഗോളം സമരപ്പന്തലിലേക്ക് ഓടിക്കയറുന്നതാണ് കണ്ടത് എന്നാണ് സമരപ്പന്തലിലുള്ള ബിജെപി നേതാവ് സി കെ പത്മനാഭൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

75 % പൊള്ളലേറ്റ വേണുഗോപാലൻ നായരുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമം ഡോക്ടർമാർ തുടരുന്നു.അടുത്ത ആറുമണിക്കൂർ കഴിഞ്ഞേ എന്തെങ്കിലും പറയാനാകൂ എന്ന് ആശുപത്രിഅധികൃതർ പറയുന്നു .

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…