Home breaking-news വാഹനാപകടത്തിൽ പരുക്കേറ്റ വൈദികൻ ആത്മഹത്യ ചെയ്‌ത നിലയിൽ

വാഹനാപകടത്തിൽ പരുക്കേറ്റ വൈദികൻ ആത്മഹത്യ ചെയ്‌ത നിലയിൽ

1 min read
0
1

തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർക്കാവ് വേറ്റിക്കോണം മലങ്കര കത്തോലിക്കാ പള്ളിയിലെ വൈദികൻ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ .കൊട്ടാരക്കര സ്വദേശിയായ ഫാ.ആൽബിൻ വർഗീസാണ് ഇന്നലെ വൈകിട്ട് ഏഴുമണിയോടെ ആത്മഹത്യ ചെയ്‌ത നിലയിൽ ഫാനിൽ തൂങ്ങി മരിച്ചതായി പള്ളിമേടയിലെ മുറിയിൽ കണ്ടെത്തിയത്.വേറ്റിക്കോണം വിമലഹൃദയ മാതാ മലങ്കര കത്തോലിക്കാ പള്ളി വികാരിയാണ് ഫാ .ആൽബിൻ വർഗീസ്.

വേറ്റിക്കോണം മലങ്കര കത്തോലിക്കാ പള്ളിയിൽ ഒരു വർഷമായി ഫാ.ആൽബിൻ വർഗീസ് സേവനമനുഷ്ഠിച്ചു വരികയായിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ച്ച അദ്ദേഹത്തിന് വാഹനാപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിലായിരുന്നു.ഇന്നലെ ആശുപത്രി വിട്ട അദ്ദേഹം വിശ്രമത്തിനായി കൊട്ടാരക്കരയിലെ വീട്ടിലേക്ക് പോകുന്നുവെന്നാണ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്.ആത്മഹത്യാകാരണം വ്യക്തമല്ല.പോലീസ് ഇൻക്വസ്റ്റും മറ്റു നിയമ നടപടികളും പൂർത്തിയാക്കി വരുന്നു.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…