Home breaking-news ഏകഭാര്യസ്ഥനായ ഇന്ത്യൻ മെത്രാന്റെ രാജി മാർപാപ്പ സ്വീകരിച്ചു

ഏകഭാര്യസ്ഥനായ ഇന്ത്യൻ മെത്രാന്റെ രാജി മാർപാപ്പ സ്വീകരിച്ചു

1 min read
0
0

ഇന്നലെ വത്തിക്കാൻ പുറത്തിറക്കിയ അപ്പസ്തോലിക ബൂള No :0920 വഴി കഡപ്പയിലെ വിവാദ മെത്രാൻ പ്രസാദ് ഗലെലയുടെ രാജി സ്വീകരിച്ചു.ഗുണ്ടുരിലെ ബിഷപ്പ് എമിരിത്തുസ് ഗലി ബാലിയെ രൂപതയുടെ താൽക്കാലിക അഡ്മിനിസ്ട്രേറ്റർ ആയി നിയമിച്ചു.

ഏകദേശം ഒരുവർഷത്തിലേറെയായി പ്രസാദ് ഗലെല ഗുരുതരമായ സാമ്പത്തിക ,ലൈംഗിക ആരോപണങ്ങൾ നേരിടുകയായിരുന്നു .പ്രസാദ് ഗലെലയുടെ ഭാര്യയും മകനും അദ്ദേഹത്തിന്റെ പൂർണ്ണ സംരക്ഷണത്തിലാണെന്നും കഡപ്പ രൂപതയുടെ സമ്പത്തുകൾ അദ്ദേഹത്തിന്റെ അധികാരമുപയോഗിച്ചു ഭാര്യയുടെയും മകന്റേയും പേരിൽ വകമാറ്റുകയാണെന്നുമായിരുന്നു രൂപതാംഗങ്ങളുടെ പരാതി.അതിനായി അവർ പ്രസാദ് ഗലെലയുടെ ഭാര്യയുടെയും മകന്റെയും ആധാർ കാർഡുകൾ പോലും വത്തിക്കാനും സിബിസിഐ ക്കും ഹാജരാക്കുകയുണ്ടായി.ഭാര്യയുടെ ആധാറിൽ വ്യക്തമായി പറയുന്നത് പ്രസാദ് ഗലെല അവരുടെ ഭർത്താവാണെന്നും മകന്റെ ആധാറിൽ വ്യക്തമായി പറയുന്നത് പ്രസാദ് ഗലെല അയാളുടെ പിതാവാണെന്നുമാണ് .

ഈ വിഷയത്തെപ്പറ്റി പ്രസാദ് ഗലെല പറഞ്ഞത് തനിക്ക് ഒരു ഭാര്യയെയുള്ളൂ,പല ഭാര്യമാരുള്ള ബിഷപ്പുമാർ എന്റെ രൂപതയിലെ വിശ്വാസികൾ എനിക്കെതിരെ തിരിയുകയാണെന്നാണ്.അതിന് പിന്തുണക്കായി മെത്രാൻ ഏകഭാര്യസ്ഥനായിരിക്കണം എന്ന പൗലോസ് ശ്ലീഹായുടെ ലേഖനവും അദ്ദേഹം ഉദ്ധരിച്ചു.

ലത്തീൻ കത്തോലിക്കാ സഭയിൽ പന്ത്രണ്ടാം നൂറ്റാണ്ടിന് ശേഷം വൈദികർക്ക് പോലും ഭാര്യമാരില്ല.

വത്തിക്കാനിൽ നിന്നും നടപടികൾ ഉണ്ടാകാത്തതിന്റെ പേരിൽ രൂപതാ വിശ്വാസികൾ 56 കാരനായ ബിഷപ്പിനെതിരെ കഡപ്പ ജില്ലാകോടതിയിൽ കേസുകൾ ഫയൽ ചെയ്‌തു.വിശ്വാസികളുടെ കഠിനമായ എതിർപ്പിനെ തുടർന്നാണ് വത്തിക്കാന്റെ ഈ മുഖം രക്ഷിക്കൽ നടപടി.

Renunciations and appointments, 10.12.2018
[B0920]

 

Renunciation of the Bishop of Cuddapah (India)

The Holy Father Francis accepted the renunciation of the pastoral government of the Diocese of Cuddapah (India), presented by HE Msgr. Prasad Gallela.

[02000-IT.01]

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…