Home breaking-news ലുക്കാ മോഡ്രിച്ചിന് 2018 ബാലൺ ദിയോർ

ലുക്കാ മോഡ്രിച്ചിന് 2018 ബാലൺ ദിയോർ

1 min read
0
0

ക്രോയേഷ്യൻ താരവും റയൽ മാഡ്രിഡ് മിഡ് ഫീൽഡറുമായ ലുക്കാ മോഡ്രിച്ചിന് 2018 ബാലൺ ദിയോർ.ഒരു ദശകത്തിലേറെയായി ലയോണെൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും മാത്രം മാറിമാറി കൈവശം വച്ച ഫുട്ബോൾ ആധിപത്യത്തിന് അങ്ങനെ അവസാനമായി.

2007ൽ അന്നത്തെ ബ്രസീലിയൻ താരവും എസി മിലാൻ ഫോർവേഡുമായ കക്കയാണ് മെസിയും റൊണാൾഡൊയുമല്ലാതെ ബാലൺ ദിയോർ നേടിയ ഒരേയൊരു ഫുട്ബോൾ കളിക്കാരൻ. പോർട്ടുഗലിന്റെ റൊണാൾഡോ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ഫ്രാൻസിന്റെ അന്തോണി ഗ്രീൻസ്മാൻ മൂന്നാമതും ഫ്രാൻസിന്റെ കൈലിയൻ എംബപ്പേ നാലാം സ്ഥാനത്തുമെത്തി.സാക്ഷാൽ മെസ്സി അഞ്ചാമതും .

ഈ വർഷം ഫിഫ ലോക ഫുട്ബോളർ ആയും ലോകകപ്പിലെ ഗോൾഡൻ ബൂട്ടിന് ഉടമയായി തെരഞ്ഞെടുക്കപ്പെട്ടതും ലുക്കാ മോഡ്രിച്ച് തന്നെ.

കഴിഞ്ഞ പത്തുവർഷത്തിലധികമായി മെസി ,റൊണാൾഡോ ഇവരുടെ ആധിപത്യത്താൽ അർഹത ഉണ്ടായിട്ടും ബാലൺ ദിയോർ നഷ്ടപ്പെട്ട എല്ലാ സഹ ഫുട്ബോളർമാർക്കും ലുക്കാ മോഡ്രിച്ച് തന്റെ ട്രോഫി സമർപ്പിച്ചു .

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…