Home breaking-news കിസാൻ റാലി രാംലീല മൈദാനിലേക്ക്

കിസാൻ റാലി രാംലീല മൈദാനിലേക്ക്

1 min read
0
0

രാജ്യത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ കർഷകർ ഡൽഹിയുടെ നാലുഭാഗത്തും നിന്ന് രാംലീല മൈദാനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.ഉച്ചയോടെ കർഷകർ മൈദാനത്തിലെത്തും .

ലക്ഷക്കണക്കിനാണ് കർഷകർ ഡെൽഹിയിലെത്തിയിരിക്കുന്നത്.അവരുടെ ഡിമാന്റുകൾ രണ്ടാണ് ,ഒന്നാമത് കാർഷികവിളകൾക്ക് ആവശ്യമായ താങ്ങുവില ഏർപ്പെടുത്തുക.രണ്ടാമതായി കാർഷിക കടങ്ങൾ എഴുതിത്തള്ളുക എന്നിവയാണ്.

രാജ്യത്ത് ഓരോ വർഷവും ആയിരക്കണക്കിന് കർഷകരാണ് ആത്മഹത്യ ചെയ്യുന്നത്.വിളകൾക്ക് താങ്ങുവില എന്നൊക്കെ രാഷ്ട്രീയക്കാർ പറയുമ്പോഴും വിളവെടുപ്പുസമയങ്ങളിൽ കാർഷികവിളകൾ സർക്കാർ സംഭരണം നടത്താറില്ല.മഴയോ കൊടുംവേനലോ കൊണ്ടു നശിക്കുന്ന വിളകൾക്ക് യഥാർത്ഥ നഷ്ടപരിഹാരം ഇന്ത്യയിലെ കർഷകർക്ക് ലഭിക്കാറില്ല.രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടുകെട്ടാണ് അവയെല്ലാം തട്ടിയെടുക്കുക.ഇതിനെതിരെയാണ് കർഷകർ സംഘടിക്കുന്നതും.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

ജെയ്ഷിനെ സംരക്ഷിക്കുന്നത് ഇമ്രാൻ ഖാന്റെ പാർട്ടി : മനീഷ് തിവാരി

മുംബൈ: പാക്കിസ്ഥാനി തീവ്രവാദി സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ സംരക്ഷിക്കുന്നതും ഇമ്രാൻ ഖാന്റെ …