Home breaking-news മാത്യു ടി രാജിവച്ചു മാറും ,കൃഷ്‌ണൻ കുട്ടി അടുത്ത ജെഡി എസ് മന്ത്രി

മാത്യു ടി രാജിവച്ചു മാറും ,കൃഷ്‌ണൻ കുട്ടി അടുത്ത ജെഡി എസ് മന്ത്രി

1 min read
0
0

ബാംഗ്ലൂർ : മാത്യു ടി. തോമസ് രാജിവയ്ക്കുമെന്നും കെ.കൃഷ്ണൻകുട്ടി മന്ത്രിയാകുമെന്നും ജനതാദൾ-എസ് പ്രഖ്യാപിച്ചു. പാർട്ടിയിലെ രണ്ടു എംഎൽഎമാർ മന്ത്രിസ്ഥാനം രണ്ടര വർഷം വീതം പങ്കുവയ്ക്കുമെന്ന മുൻ ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഡാനിഷ് അലി പറഞ്ഞു. ബംഗളൂരുവിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടി ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡയുടെ സാന്നിധ്യത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് മാത്യൂ ടി. തോമസ് രാജിവച്ച് കൃഷ്ണൻകുട്ടി മന്ത്രിയാകട്ടെ എന്ന തീരുമാനത്തിലെത്തിയത്. ദീർഘനാളായി ഇക്കാര്യത്തിൽ കേരളത്തിലെ നേതാക്കൾക്കിടയിൽ ഭിന്നത നിലനിന്നിരുന്നു.

പാർട്ടി പറഞ്ഞപ്പോൾ മുൻപും മാത്യൂ ടി. തോമസ് മന്ത്രിപദവി ഒഴിഞ്ഞിട്ടുണ്ടെന്നും ഇക്കാര്യത്തിൽ തർക്കങ്ങളില്ലെന്നും ഡാനിഷ് അലി പറഞ്ഞു. പാർട്ടി പറഞ്ഞാൽ സ്ഥാനമൊഴിയാൻ സന്നദ്ധനാണെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. മാത്യൂ ടി. തോമസ് രാജിവച്ച് പകരം കൃഷ്ണൻകുട്ടി മന്ത്രിയാകുന്ന കാര്യം എൽഡിഎഫ് കണ്‍വീനർ എ.വിജയരാഘവനെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പാർട്ടി സംസ്ഥാന നേതൃത്വം ഒൗദ്യോഗികമായി ഉടൻ കത്തു നൽകുമെന്നും ഡാനിഷ് അലി പറഞ്ഞു.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…