Home breaking-news ഖഷോഗി വധം, 18 സൗദി പൗരന്മാർക്ക് യൂറോപ്പ്യൻ യൂണിയനിൽ വിലക്ക്.

ഖഷോഗി വധം, 18 സൗദി പൗരന്മാർക്ക് യൂറോപ്പ്യൻ യൂണിയനിൽ വിലക്ക്.

1 min read
0
0

മാദ്ധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി വധത്തിൽ പ്രതികളെന്ന് സംശയിക്കുന്ന 18 സൗദി പൗരന്മാർക്ക് യൂറോപ്പ്യൻ യൂണിയനിൽ വിലക്ക്.ഇന്നലെ ഫ്രാൻസ് വിലക്കേർപ്പെടുത്തിയതോടെ നേരത്തെ ജർമ്മനിയുടെ വിലക്കും കൂടി ഉൾപ്പെടുത്തി 26 യൂറോപ്പ്യൻ രാജ്യങ്ങളിൽ ഇവർക്ക് സഞ്ചരിക്കാനോ ബാങ്ക് ഇടപാടുകളോ മറ്റു സാമ്പത്തിക ഇടപാടുകളോ നടത്താനാകില്ല.കൂടാതെ ഈ രാജ്യങ്ങളിലെ ഇവരുടെ ബാങ്ക് അക്കൗണ്ടുകളും ഫ്രീസ് ചെയ്യപ്പെട്ടു.

നേരത്തെ അമേരിക്കയും ഇതേ വിലക്ക് ഏർപ്പെടുത്തിയിരുന്നു.ഫലത്തിൽ നാറ്റോ സഖ്യകക്ഷി രാജ്യങ്ങളിലും അമേരിക്കൻ ഐക്യ നാടുകളിലും യൂറോപ്പ്യൻ യൂണിയനിലെ രാജ്യങ്ങളിലും ഇവർക്ക് വിലക്കായി.

സൗദി കിരീടാവകാശിയുടെ കടുത്ത വിമർശകനായ മാദ്ധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി സൗദിയുടെ തുർക്കി, ഇസ്താംബൂളിലുള്ള എംബസ്സിയിൽ വച്ചാണ് അതിക്രൂരമായി കൊല്ലപ്പെടുന്നതും ശവശരീരം ആസിഡിൽ അലിയിച്ചുകളഞ്ഞുകൊണ്ട് കൊലപാതകത്തിന് തെളിവില്ലാതാക്കിയതും.ആ ഹീനകൃത്യവുമായി ബന്ധപ്പെട്ട 18 സൗദി പൗരന്മാർക്കാണ് വിലക്ക്.

സൗദി കിരീടാവകാശി    മുഹമ്മദ് ബിൻ സൽമാൻ തന്നെയാണ് കൊലക്കു പിന്നിലെന്ന് തുർക്കി പ്രസിഡന്റ് എർദോഗാൻ തെളിവുസഹിതം ലോകരാഷ്ട്രങ്ങളെ അറിയിച്ചിരുന്നു.ഇത് സിഐഎയും കണ്ടെത്തിയെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നുവെങ്കിലും സാക്ഷാൽ ഡൊണാൾഡ് ട്രമ്പ് തന്നെ വാർത്തകൾ നിഷേധിച്ചുകൊണ്ട് സൗദി രാജകുമാരന് രക്ഷാകവചം തീർത്തിരുന്നു.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…