Home breaking-news റഫാൽ ,സുപ്രീം കോടതിയിൽ സർക്കാർ ശരിക്കും വിയർത്തു

റഫാൽ ,സുപ്രീം കോടതിയിൽ സർക്കാർ ശരിക്കും വിയർത്തു

1 min read
0
0

ന്യൂഡല്‍ഹി: റഫാൽ ഇടപാടിൽ സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജെനറൽ വിയർക്കുന്നു റഫാല്‍ വിമാനങ്ങളുടെ സാങ്കേതിക വശം വിശദീകരിക്കുന്നതിന് വ്യോമസേനാ ഉന്നതോദ്യോഗസ്ഥന്‍ എയര്‍ വൈസ്മാര്‍ഷല്‍ ടി.ചലപതി സുപ്രീംകോടതിയിലെത്തി. കോടതിയുടെ നിര്‍ദേശപ്രകാരമാണ് അദ്ദേഹം എത്തിയത്.
വിമാനത്തിന്റെ സാങ്കേതിക വശങ്ങള്‍ വിശദീകരിക്കാന്‍ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥന്‍ മതിയാകില്ലെന്നും വ്യോമസേനാ ഉന്നത ഉദ്യോഗസ്ഥന്‍ എത്തണമെന്നും കോടതി രാവിലെ ആവശ്യപ്പെട്ടിരുന്നു.

ഹര്‍ജിക്കാരുടെ വാദമാണ് ഇന്ന് കോടതിയില്‍ നടക്കുന്നത്. മുഴുവന്‍ നടപടിക്രമങ്ങളും തെറ്റിച്ചുകൊണ്ടാണ് ഇടപാട് നടന്നതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. തുടര്‍ന്നാണ് ഇടപാടിന്റെ സാങ്കേതിക വശങ്ങളിലേക്ക് കോടതി കടന്നത്. തുടര്‍ന്ന് സാങ്കേതിക കാര്യങ്ങള്‍ സംബന്ധിച്ച് അറ്റോര്‍ണി ജനറലിനോട് കോടതി ചോദിച്ചു. തുടര്‍ന്നാണ് എയര്‍ഫോഴ്സ് ഉന്നതോദ്യോഗസ്ഥന്‍ തന്നെ ഹാജരായി വിവരങ്ങള്‍ നല്‍കണമെന്ന് കോടതി ഉത്തരവിട്ടത്.

പ്രതിരോധ മന്ത്രാലയത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ഹാജരായി കാര്യങ്ങള്‍ വിശദീകരിക്കാമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ഇന്ന് വാദം അവസാനിക്കുന്നതിനു മുന്‍പായി വ്യോമസേനാ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. വിമാനങ്ങളുടെ വില സംബന്ധിച്ച വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ പോകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

https://twitter.com/ANI/status/1062636748411428865

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

തീവ്രവാദം ഇല്ലാതാക്കാൻ ഇന്ത്യ -ഇറാൻ സംയുക്ത പ്രഖ്യാപനം

ടെഹ്‌റാൻ: തീവ്രവാദശക്തികളെ ഇല്ലാതാക്കാന്‍ ഇന്ത്യയും ഇറാനും ഒരുമിക്കുമെന്ന് സംയുക്ത പ്രഖ്യാ…