Home breaking-news വികാരിയുടെ ഇരട്ടത്താപ്പ്,ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ സംഘർഷം

വികാരിയുടെ ഇരട്ടത്താപ്പ്,ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ സംഘർഷം

1 min read
0
7

ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയുടെ കുരിശുപള്ളികളിൽ ഒന്നാണ് ചങ്ങനാശ്ശേരി ബോട്ട് ജെട്ടിയ്ക്കടുത്തുള്ള ചന്തക്കടവ് പള്ളി. തിരുക്കുടുംബന്റെ മദ്ധ്യസ്ഥതയിലുള്ള ഈ പള്ളിയുടെ തിരുനാൾ  തിരുക്കുടുംബതിരുനാൾ ദിവസമാണ്.ബോട്ട് ജട്ടിയും വള്ളങ്ങളും സജീവമായിരുന്ന പഴയകാലത്ത് വള്ളക്കാരുടെയും ബോട്ടുകാരുടെയും പ്രാർത്ഥനാലയമായിരുന്നു ചന്തക്കടവ് പള്ളി.ചന്തയിലെ മീൻ ,പച്ചക്കറി കച്ചവടക്കാരുടെ അഭയകേന്ദ്രമാണ് ഇപ്പോഴും ഈ കുരിശുപള്ളി .

ഏതാനും വർഷങ്ങൾ മുമ്പുവരെ കുട്ടനാട്ടിലേക്കും ആലപ്പുഴയിലേക്കും വള്ളങ്ങളും ബോട്ടുകളും യാത്രക്കായും ചരക്കു നീക്കങ്ങൾക്കായും ജനം ആശ്രയിച്ചിരുന്ന സമയത്ത് ഈ കുരിശടിയിലെ നേർച്ചപ്പെട്ടി മെത്രാപ്പോലീത്തൻ പള്ളിക്ക് ഒരു പ്രധാന വരുമാനസ്രോതസുമായിരുന്നു .

ഈ  പള്ളിയുടെ സമീപത്തായി മൂന്നുവശങ്ങളും കെട്ടി സൂക്ഷിച്ചിരുന്ന കൽപ്പടവുകൾ ഉണ്ടായിരുന്ന വള്ളക്കടവിലായിരുന്നു യാത്രാവള്ളങ്ങൾ അടുത്തിരുന്നത്.AD 1804 ൽ പണിത കുരിശുപള്ളിയാണിത്.രണ്ടു നൂറ്റാണ്ടോളം മെത്രാപ്പോലീത്തൻ പള്ളിയുടെ വരുമാനമാർഗ്ഗമായിരുന്നു ഈ കുരിശു പള്ളി.

കളരിക്കലച്ചനും കുരിശുപള്ളിയിലെ യുവാക്കളും

 

ളായിക്കാട്ട്  പള്ളിയിൽ അടക്കപ്പെട്ട പുണ്യശ്ലോകനായ ജോസഫ് കളരിക്കലച്ചൻ മെത്രാപ്പോലീത്തൻ പള്ളിയുടെ വികാരിയായിരിക്കുന്ന കാലം.മീൻ ,പച്ചക്കറി കച്ചവടക്കാരുടെ മക്കൾ പള്ളിയിൽ അപൂർവ്വമായേ വരാറുള്ളൂ എന്ന്  അച്ചൻ മനസിലാക്കി,കൗമാരക്കാരായ ഇവർ ക്രിക്കെറ്റ് കളിക്കുന്ന സമയത്ത് ചന്തക്കടവിൽ എത്തി കളികാണുക എന്നതാക്കി അച്ചന്റെ ശീലം.ഒരു ദിവസം പിള്ളേരെ വിളിച്ചു “ഈശോമിശിഹായ്ക്കു സ്‌തുതിയും” പറഞ്ഞു കൊണ്ട് കുട്ടികൾ അച്ചന്റെ ചുറ്റുംകൂടി .അച്ചൻ പിള്ളേരോട് ചോദിച്ചു “എന്താടാ മക്കളെ ഈ കളിയുടെ പേര് ?”.ചെറുപ്പക്കാർ പറഞ്ഞു ” ഇതാണച്ചാ ക്രിക്കെറ്റ്‌കളി “.നിങ്ങൾ എന്നെക്കൂടി ഇക്കളി പഠിപ്പിക്കുമോ എന്നായി അച്ചൻ ,ബോളും ബാറ്റും കാണട്ടെ എന്നാവശ്യപ്പെട്ട അച്ചനോട് കളിക്കാരിലൊരാൾ പറഞ്ഞു “അച്ചാ ,ഞങ്ങളുടെ കൈ നാറും ,മുഴുവൻ മീൻ നാറ്റമാ ,അച്ചന്റെ ളോഹ ചീത്തയാകും”.അച്ചൻ ആ പയ്യനോട് ” നീ  ഇങ്ങു വാ ” എന്നു വിളിച്ചു .അടുത്തുവന്ന ആ യുവാവിന്റെ കൈവെള്ള സ്വന്തം കൈയിലെടുത്തു അച്ചൻ അതൊന്നു മണത്തു,എന്നിട്ടു പറഞ്ഞു .” എത്ര നല്ല മണം,ഈശോയ്ക്ക് ഏറ്റവും ഇഷ്ടമുള്ള സുഗന്ധമാണ് മക്കളേ നിങ്ങളുടെ കൈക്ക് “.ചെറുപ്പക്കാരെല്ലാം ഓടിക്കൂടി അച്ചനെ വാരിപ്പുണർന്നു .

ആ ഒറ്റ ഡയലോഗിൽ ചന്തക്കടവിലെ ചെറുപ്പക്കാർ അച്ചനെ സ്നേഹിക്കാൻ തുടങ്ങി ,ഇതേ ശൈലിയിലൂടെ പറാൽ ,വെട്ടിത്തുരുത്തേൽ ,മനക്കച്ചിറ ഭാഗങ്ങളിലെ ചെറുപ്പക്കാരും ചങ്ങനാശ്ശേരിപള്ളിയുടെ അവിഭാജ്യ ഘടകമായി.ളായിക്കാട് പള്ളിയിലെ അച്ചന്റെ കബറിടം ഇന്നവർക്ക് തീർത്ഥാടനസ്ഥലമാണ് .

കുര്യൻ  പുത്തൻപുരയച്ചനും  പള്ളിയിൽ നിന്നകലുന്ന യുവാക്കളും

ഏതാനും വർഷങ്ങൾക്കു മുമ്പുവരെ ചങ്ങനാശ്ശേരിയിലെ  ജനങ്ങൾക്കിടയിലെ സാമ്പത്തിക അന്തരം ഉണ്ടായിരുന്നെങ്കിലും അത് ഇത്രമാത്രം രൂക്ഷമല്ലായിരുന്നു.ഇപ്പോൾ അതിസമ്പന്നർ കൂടി.പുത്തൻപുര അച്ചൻ ചാർജെടുത്ത പുറകെ സമ്പന്നർക്കായി കല്ലറ പണിയുന്ന പ്രൊജക്റ്റ് പൊതുയോഗത്തിൽ അവതരിപ്പിച്ചു.ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ മുനിസിപ്പൽ ചെയർമാനായാലും ചുമട്ടുതൊഴിലാളികളായാലും അടക്കപ്പെടുക കുഴിയിലാണ്. സോഷ്യലിസമുള്ള ചങ്ങനാശ്ശേരിയിലെ ഒരേയൊരു സ്ഥലം.അത്  നില നിർത്താൻ പൊതുയോഗം തീരുമാനിച്ചു,ഇടവകജനത്തെ രണ്ടുതട്ടിലാക്കാനുള്ള അച്ചന്റെ ആദ്യ പ്രൊജക്റ്റ് പൊളിഞ്ഞു.

തൊട്ടടുത്ത പ്രോജെക്ടിൽ പക്ഷെ അച്ചൻ വിജയിച്ചു,പാരിഷ് ഹാളിനെ എയർ കണ്ടീഷൻഡാക്കി.പാവപ്പെട്ടവർ ഗത്സമേൻ പള്ളിയുടെ ഹോളിലേക്ക് തങ്ങളുടെ വിവാഹവുമൊക്കെ മാറ്റി.കാരണം അവിടെ വാടക എട്ടായിരം മതി.ഇതുമനസിലാക്കിയ അച്ചൻ വേറൊരു നോൺ എയർ കണ്ടീഷൻഡ് ഹാൾ പാവങ്ങൾക്കായി തുടങ്ങി.അങ്ങനെ പള്ളിയുടെ ചരിത്രത്തിലാദ്യമായി പണക്കാരനെന്നും  പാവപ്പെട്ടവനെന്നും വേർതിരിവായി.

  

മെത്രാപ്പോലീത്തൻ പള്ളിയുടെ 900 വാർഷികം ഏതാനും ദിവസം മുമ്പ് കെങ്കേമം ആയി കൊണ്ടാടി.

പ്രളയ ദുരന്തത്തോടനുബന്ധിച്ചു ചങ്ങനാശ്ശേരിഅതിരൂപത മെത്രാപ്പോലീത്തൻ പള്ളിയുടെ പാരിഷ്ഹാളിൽ ഈ ഒക്ടോബർ 19 ന് അർപ്പിച്ച കൃതജ്ഞതാബലിയുടെ തലേദിവസം ചന്തക്കടവിലെ യുവാക്കൾ തങ്ങളുടെ തിരുക്കുടുംബ ദൈവാലയത്തിന്റെ പുനരുദ്ധാരണ ആവശ്യവുമായി വികാരിയെ സമീപിച്ചു,എന്നാലവരുടെ ആവശ്യം വികാരി ചെവിക്കൊണ്ടില്ല.ചങ്ങനാശ്ശേരി ടൗണിൽ തന്നെയുള്ള പാറേൽ പള്ളിയുടെ പുനരുദ്ധാരണം Megalomaniac Construction ആയി അനേക കോടികൾ മുടക്കി തൊട്ടപ്പുറത്തു നടക്കുകയാണ്. തുടർന്ന് യുവാക്കൾ ബഹളമുണ്ടാക്കിയപ്പോൾ രൂപതാപ്രൊക്യൂറേറ്റർ സ്ഥലത്തെത്തി വികാരിയെയും കൈക്കാരൻമാരെയും ഉൾപ്പെടുത്തി സന്ധി സംഭാഷണങ്ങൾ നടത്തി.തുടർന്ന് വികാരിയും കൈക്കാരൻമാരും ചന്തക്കടവിലെ ഇടവകജനത്തിന് മെത്രാപ്പോലീത്തൻ പള്ളിയുടെ ലെറ്റർപാഡിൽ നവമ്പർ അഞ്ചിന് പള്ളിയുടെ പുനരുദ്ധാരണനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് രേഖാമൂലം എഴുതിനൽകി.

ഈ ഉറപ്പിന്റെ ബലത്തിൽ നവംബർ അഞ്ചിനു തുടങ്ങിയ പണി വികാരി തന്നെ മെത്രാപ്പോലീത്തൻ പള്ളിയുടെ 900 വാർഷികാഘോഷം കഴിഞ്ഞ പുറകെ കഴിഞ്ഞ തിങ്കളാഴ്ച്ച (12 / 11 / 2018) പണി നിർത്തിവച്ചതായും ജോലിക്കാർക്ക് വേതനം കൊടുക്കേണ്ട എന്നും നിർദ്ദേശിച്ചു

മെത്രാപ്പോലീത്തൻ പള്ളിയുടെ 900 ആണ്ടിന്റെ ആഘോഷം പൂർത്തിയായതും അച്ചൻ ചന്തക്കടവിലെ പണി നിർത്തി.

              

ഇന്നലെ രോഷാകുലരായ ചെറുപ്പക്കാർ വലിയ പള്ളിയുടെ ഗേറ്റ്  പൂട്ടി ,പള്ളിയിലേക്ക് വൈദികരുടെ പ്രവേശനം തടഞ്ഞു.അവസാനം മെത്രാപ്പോലീത്തൻ പള്ളി ഇടവകക്കാരനായ അതിരൂപതാ സഹായമെത്രാൻ  മാർ തോമസ് തറയിൽ ഇടപെട്ട് ചന്തക്കടവ് കുരിശുപള്ളിയുടെ പണി വീണ്ടും തുടങ്ങിയതിന് ശേഷം സംഘർഷത്തിന് അയവു വന്നു .

വാൽക്കഷണം: യുവാക്കളെയും വിശ്വാസികളെയും പള്ളിയോടടുപ്പിക്കുന്ന കളരിക്കലച്ചന്മാർ കുറഞ്ഞുവരികയും പണക്കാരനെയും പാവപ്പെട്ടവനെയും വേർതിരിക്കുന്ന കുര്യൻ പുത്തൻപുരയച്ചന്മാർ കൂടുകയും ചെയ്യുകയാണ് കേരളസഭയിൽ.ഈ വാർത്തയിൽ ഞങ്ങളാരെയും കുറ്റപ്പെടുത്തുകയല്ല, എന്നാൽ ഇന്നത്തെ ഓരോ വൈദികനോടും മറ്റൊരു കളരിക്കലച്ചനാകാൻ ശ്രമിക്കാനെങ്കിലുമുള്ള അപേക്ഷ കൂടിയാണ് ഈ വാർത്ത

(ഫോട്ടോകൾ :ചന്തക്കടവ് കുരിശുപള്ളിയും അതിന്റെ ഉൾവശവും,രോഷാകുലരായ യുവാക്കൾ ഗേറ്റ് അടക്കുന്നു ,കളരിക്കലച്ചൻ ,പുത്തെൻപുരയച്ചൻ)

(Photo credit: Youth from the Changanassery Metropolitan Church )

News Reported by : Cyriac Sebastian

https://youtu.be/4IQauU4Dkxg

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…