Home breaking-news ഡിവൈഎസ്പി ഹരികുമാർ തൂങ്ങിമരിച്ച നിലയിൽ

ഡിവൈഎസ്പി ഹരികുമാർ തൂങ്ങിമരിച്ച നിലയിൽ

1 min read
0
0

തിരുവനന്തപുരം∙ നെയ്യാറ്റിൻകര സനൽ കൊലപാതകത്തിൽ പ്രതിയായ ഡിവൈഎസ്പി ഹരികുമാർ മരിച്ച നിലയിൽ. തിരുവനന്തപുരം കല്ലമ്പലം വെയിലൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്. തമിഴ്നാട്ടിൽ ഒളിവിലാണെന്ന സംശയത്തിൽ തിരച്ചിൽ തുടരുന്നതിനിടെയാണു മൃതദേഹം കണ്ടെത്തിയത്. അയൽക്കാരാണ് മൃതദേഹം രാവിലെ ഒൻപതുമണിയോടെ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയാണ്.

ഇതിനിടെ ഈ ദുരന്തത്തെ തുടർന്ന് സനലിന്റെ ഭാര്യ വിജി നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു.”ഇത് ദൈവവിധി “എന്നായിരുന്നു ഞെട്ടലോടെയുള്ള വിജിയുടെ പ്രതികരണം.അവർ സ്വന്തം വീട്ടിലേക്ക് മടങ്ങി.

ഈ മാസം ഏഴിന് കൊടങ്ങാവിളയിൽ സ്വകാര്യ പണമിടപാടു സ്ഥാപനം നടത്തുന്ന കെ.ബിനുവിന്റെ വീടിനു മുന്നിൽ രാത്രി പത്തരയോടെയായിരുന്നു സനലിന്റെ കൊലപാതകത്തിനു കാരണമായ സംഭവം. ഈ വീട്ടിലെ പതിവു സന്ദർശകനായ ഹരികുമാർ രാത്രി പുറത്തിറങ്ങിയപ്പോൾ തന്റെ കാറിനു മുന്നിൽ മറ്റൊരു കാർ നിർത്തിയിട്ടിരിക്കുന്നതു കണ്ടു രോഷാകുലനായി. സമീപത്തെ തട്ടുകടയിൽ ഭക്ഷണം കഴിക്കുകയായിരുന്ന സനലിന്റേതായിരുന്നു കാർ. ആക്രോശം കേട്ട് ഓടിവന്ന സനലിനോടും ഇദ്ദേഹം തട്ടിക്കയറി. യൂണിഫോമിൽ അല്ലാതിരുന്നതിനാൽ ഡിവൈഎസ്പിയെ സനൽ തിരിച്ചറിഞ്ഞിരുന്നില്ല.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…