Home breaking-news വൈദികനെ അപമാനിച്ചു,വിശ്വാസികൾ ജലന്ധർ രൂപതാവൈദികന്റെ കോലം കത്തിച്ചു

വൈദികനെ അപമാനിച്ചു,വിശ്വാസികൾ ജലന്ധർ രൂപതാവൈദികന്റെ കോലം കത്തിച്ചു

1 min read
0
1

സീറോ മലബാർ വൈദികനെ അപമാനിച്ചതായി തങ്ങൾക്കു ബോദ്ധ്യമായതിനെ തുടർന്ന്  ലുധിയാനയിൽ സീറോമലബാർ സഭാ വിശ്വാസികൾ ജലന്ധർ രൂപതാവൈദികന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു . ഫരീദാബാദ് രൂപതയുടെ കീഴിലുള്ള ലുധിയാന മേരിമാതാ സീറോ മലബാർ പള്ളിവികാരി ഫാദർ റോണി തോപ്പിലാൻ എന്ന സീറോമലബാർ വൈദികനെയാണ് ജലന്ധർ രൂപതയുടെ ലുധിയാന സാരാഭാനഗർ ഇടവകാവികാരിയായ ഫാ.സണ്ണി അപമാനിച്ചത് .ജൻമം കൊണ്ട് സീറോമലബാർ സഭാംഗവും ബിഷപ്പ് ഫ്രാങ്കോയുടെ മനസാക്ഷി സൂക്ഷിപ്പുകാരനുമാണ് ജലന്ധർ രൂപതയിൽ പെട്ട സാരാഭാനഗർ ലത്തീൻ പള്ളിയുടെ വികാരിയായ ഫാ .സണ്ണി.

സീറോമലബാർ വിശ്വാസികളായ വധു വരന്മാരുടെ മനസമ്മത ചടങ്ങുകൾ പെൺകുട്ടി വളർന്ന ലത്തീൻ പള്ളിയിൽ വെച്ച് നടത്തിത്തരണം എന്ന അഭ്യർത്ഥനയും ആയി സമീപിക്കുകയും അതനുസരിച്ചു മനസമ്മതം ലത്തീൻ പള്ളിയിൽ വെച്ച് നടത്തുവാൻ ഉള്ള അനുവാദവും മറ്റുമായി ജലന്ധർ രൂപതയുടെ കീഴിലുള്ള സരാഭാ നഗർ പള്ളിയിൽ എത്തിയ സമയത്തു അവിടുത്തെ വികാരി ഫാ.സണ്ണി, സീറോ മലബാർ പള്ളി വികാരി ഫാദർ റോണിയെ പള്ളിക്കു പുറത്തിറക്കി വിടുകയും രേഖകൾ വാങ്ങാതെ വിവാഹ മനസമ്മതം സീറോ മലബാർ ക്രമപ്രകാരം നടത്തുകയും ചെയ്തുഎന്നതാണ് പഞ്ചാബിലെ സീറോമലബാർ വിശ്വാസികളെ പ്രകോപിപ്പിച്ചത്.

അകാരണമായ ഇത്തരം പ്രതികരണത്തിൽ ഉൽകണ്ഠ പ്രകടിപ്പിച്ച വധു വരന്മാരുടെ ബന്ധുക്കളെ, നാട്ടിൽ വെച്ച് നടക്കുവാൻ പോകുന്ന ആ വിവാഹം ഒരു പ്രശ്നവുമില്ലാതെ ഞാൻ നടത്തിത്തരാമെന്ന ആശ്വാസ പ്രസംഗത്തോട് കൂടി ലത്തീൻ വികാരി ശുശ്രുഷകൾ ആരംഭിച്ചത്. മുൻപ് ലത്തീൻ പള്ളിയിലെ ഇതേ വികാരി തന്നെയാണ് ഫാ. റോണിയെ ഫോണിൽ വിളിച്ചു മനസമ്മതംനടത്തുവാനുള്ള കാര്യങ്ങൾ സീറോ മലബാർ രീതിയിൽ നടത്തുവാൻ ആവശ്യപ്പെട്ടതും.എന്നാൽ പിന്നീട് ഞാനാണ് കാനൻ നിയമം എന്ന നിലപാടാണ് ഫാ .സണ്ണി എടുത്തത് .

കേരളത്തിൽ ഇരിങ്ങാലക്കുട രൂപതയിൽ പെട്ട ചാലക്കുടി സെന്റ് .മേരീസ് ഫൊറോനാ പള്ളി അംഗമായ പ്രവാസിയായ വരന്റെ ഇടവക വികാരി, മനസമ്മതം നടത്തുവാനുള്ള വിവിധ രേഖകൾ ലുധിയായാന മേരി മാതാ സീറോമലബാർ പള്ളിയുടെ പേരിലാണ് ഫാ . റോണിക്കു അയച്ചു നൽകിയത്. ആ കാരണത്താൽ ആണ് വധുവിന്റ വീട്ടുകാർ സീറോ മലബാർ പള്ളി സ്ഥാപിക്കുന്നതിന് മുൻപ് പെൺകുട്ടി വളർന്ന ലത്തീൻ പള്ളിയിൽ മനസമ്മതം നടതുവാനുള്ള അനുവാദം തരണമെന്ന് ആവശ്യപ്പെട്ടു ഫാ.റോണിയെ സമീപിക്കുകയും അത് അനുവദിച്ചുകൊണ്ടുള്ള കത്തു നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തത്.

പള്ളിയിൽ നിന്നും ഒരു വൈദീകനെ പൊതു മധ്യത്തിൽ ഇറക്കിവിട്ട നടപടിയിൽ പഞ്ചാബിലെ വിവിധ സീറോ മലബാർ സമൂഹങ്ങൾ ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി. ഇതിന്റ ഭാഗമായി ലുധിയാനയിൽ സിഎംസി ക്കു സമീപം ചില സീറോമലബാർ വിശ്വാസികൾ ഒത്തുചേർന്നു വൈദികനെ പള്ളിയിൽ നിന്നും പുറത്താക്കിയ പ്രവർത്തിയുടെ പ്രതീകാത്മക കോലം കത്തിക്കുകയും പ്രതിക്ഷേധം അറിയിക്കുകയും ചെയ്തു.

ഇത്തരം ഗുരുതരമായ പ്രവർത്തനങ്ങൾ സമൂഹത്തിൽ പ്രശ്നങ്ങൾ ഉളവാക്കുവനേ ഉപകരിക്കൂ എന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത വ്യക്തികൾ അഭിപ്രായപ്പെട്ടു. തങ്ങൾ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാനല്ല പ്രതിക്ഷേധം നടത്തുന്നത് എന്നും മറിച്ചു ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുവാനുള്ള ഒരു ശ്രമത്തിന്റ ഭാഗമായാണ് ഇത്തരം പ്രതിക്ഷേധങ്ങൾ എന്ന് സീറോ മലബാർ സമൂഹം പ്രത്യേകം പ്രസ്താവിച്ചു.ജൻമം കൊണ്ട് സീറോമലബാർ സഭാംഗവും ബിഷപ്പ് ഫ്രാങ്കോയുടെ മനസാക്ഷി സൂക്ഷിപ്പുകാരനുമാണ് ജലന്ധർ രൂപതയിൽ പെട്ട സാരാഭാനഗർ ലത്തീൻ പള്ളിയുടെ വികാരിയായ ഫാ .സണ്ണി.

വിവിധ സീറോ മലബാർ കുടുംബാംഗങ്ങൾക്ക് ഇത്തരം ഉറപ്പുകൾ നൽകി മാതൃ സഭയായ സീറോ മലബാറിലേക്കു പോകുന്നതിൽ നിന്നും അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് ചില വൈദീകർ എന്നും എന്നാൽ തങ്ങൾക്കിഷ്ടമുള്ള സഭയിൽ പോകാനുള്ള സ്വാതന്ത്ര്യം മറ്റു ചില ലത്തീൻ വൈദീകർ നൽകുന്നുണ്ടെന്നും വിശ്വാസികൾ പറഞ്ഞു.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

ജെയ്ഷിനെ സംരക്ഷിക്കുന്നത് ഇമ്രാൻ ഖാന്റെ പാർട്ടി : മനീഷ് തിവാരി

മുംബൈ: പാക്കിസ്ഥാനി തീവ്രവാദി സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ സംരക്ഷിക്കുന്നതും ഇമ്രാൻ ഖാന്റെ …