Home breaking-news ഡിവൈഎസ്പി ഹരികുമാർ തമിഴ്നാട്ടിലുണ്ടെന്നു പോലീസ്.

ഡിവൈഎസ്പി ഹരികുമാർ തമിഴ്നാട്ടിലുണ്ടെന്നു പോലീസ്.

1 min read
0
0

തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി സനൽകുമാറിനെ കാറിനു മുന്പിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തിയ ഡിവൈഎസ്പി ഹരികുമാർ തമിഴ്നാട്ടിലുണ്ടെന്നു സ്ഥിരീകരിച്ച് പോലീസ്.ഹരികുമാർ
രക്ഷപെട്ട കാറും പോലീസ് കണ്ടെത്തി,കസ്റ്റഡിയിലെടുത്തു.കൂടാതെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെകൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഹരികുമാറിന്‍റെ സുഹൃത്ത് ബിനുവിന്‍റെ മകൻ അനൂപ് കൃഷ്ണയാണ് പിടിയിലായത്. ഡിവൈഎസ്പിക്കും ബിനുവിനും രക്ഷപ്പെടാൻ ആദ്യം കാർ ഏർപ്പാടാക്കിയത് അനൂപാണ്. ഇയാളെ ചോദ്യം ചെയ്യുകയാണ്. ഹരികുമാറിനെ രക്ഷപ്പെടാൻ സഹായിച്ച തൃപ്പരപ്പിലെ ലോഡ്ജ് മാനേജർ സതീഷ് കുമാറിനെ ക്രൈംബ്രാഞ്ച് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

ഹരികുമാർ കൃത്യമായ ഇടവേളകളിൽ താവളം മാറുകയാണെന്നും മൊബൈൽ ഫോണുകൾ ഇടയ്ക്കിടെ ഓണ്‍ ആക്കുന്നുണ്ടെന്നും പോലീസ് കണ്ടെത്തി.

കൊലപാതകത്തിനു ശേഷം ഹരികുമാർ രക്ഷപ്പെട്ട വാഹനവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഐജി എസ്.ശ്രീജിത്ത് നേരിട്ടാണ് കേസ് അന്വേഷിക്കുന്നത്. ലോക്കൽ പോലീസ് അന്വേഷിച്ച കേസ് നേരത്തെ ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…