
വൈക്കം ചെമ്മനത്തുകര സ്വദേശിയായ ഫാ .ബിജോ കരിക്കരപ്പിള്ളി സിഎംഐ (32 )ആണ് അപകടത്തിൽ മരണമടഞ്ഞത് .കളമശ്ശേരി രാജഗിരി പ്രൊവിൻസ് അംഗമായ ഫാ .ബിജോ കരിക്കരപ്പിള്ളി സിഎംഐ തലയോലപ്പറമ്പ് പൊതി സേവാഗ്രാമിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
പെരുമ്പാവൂരിനടുത്തുള്ള കൂടാലപ്പാട് കപ്പേളയിൽവൈകിട്ട് തിരുനാൾ കുർബ്ബാനയ്ക്ക് പ്രസംഗിക്കുവാൻ പോകുന്ന വഴി പെരുമ്പാവൂരിനടുത്തുവെച്ചു അച്ചന്റെ ബൈക്കിൽ ടിപ്പറിടിക്കുകയും എതിരിൽ വന്ന KSRTC ബസിന്റെ അടിയിലേക്ക് അച്ചൻ തെറിച്ചുവീഴുകയുമായിരുന്നു.തുടർന്ന് ബസിനടിയിൽ പെട്ട് മരണം സംഭവിച്ചു.
വൈക്കം ചെമ്മനത്തുകര സെന്റ്.ആന്റണീസ് ഇടവകാംഗമാണ് ഫാ .ബിജോ കരിക്കരപ്പിള്ളി സിഎംഐ.2017 ജനുവരി ഒന്നിനാണ് ഫാ .ബിജോ തിരുപ്പട്ടം സ്വീകരിച്ചതും പുരോഹിതനായി ആദ്യവിശുദ്ധകുർബാന അർപ്പിച്ചതും.