Home breaking-news എം ഐ ഷാനവാസിന്റെ ആരോഗ്യനില മോശമായി തുടരുന്നു

എം ഐ ഷാനവാസിന്റെ ആരോഗ്യനില മോശമായി തുടരുന്നു

1 min read
0
0

കരൾ മാറ്റ ശസ്ത്രക്രിയയെ തുടർന്ന് ചെന്നൈ ക്രോമ്പെട്ടിലുള്ള റെല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിൽ കഴിയുന്ന എം ഐ ഷാനവാസ് എംപിയുടെ നില ഗുരുതരമായി തുടരുന്നു.

കിഡ്നി ശരിയായി പ്രവർത്തിക്കാത്തതും അണുബാധയുമാണ് എം ഐ ഷാനവാസിന്റെ ആരോഗ്യനില ശസ്ത്രക്രിയ ചെയ്‌തിട്ടും വഷളാകാൻ കാരണം.
മകൾ
ഒക്ടോബർ 31 നാണ് ഷാനവാസിനെ ചെന്നൈ ക്രോമ്പെട്ടിലുള്ള റെല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചത്.മകൾ അമീന ഷാനവാസ് തന്നെ തന്റെ കരൾ ബാപ്പയ്ക്ക് പകുത്തുനൽകുകയായിരുന്നു.ശസ്ത്രക്രിയ വിജയകരമായിരുന്നുവെങ്കിലും രണ്ടുദിവസങ്ങൾക്കു ശേഷം അണുബാധ കലശലായതാണ് ആരോഗ്യസ്ഥിതി മോശമാകാൻ കാരണം.

ഉമ്മൻ ചാണ്ടി,മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ചെന്നൈ ക്രോമ്പെട്ടിലുള്ള റെല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ എത്തി ഷാനവാസിനെ സന്ദർശിച്ചു.

കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ ഡെൽഹിയിൽവച്ചാണ് ഷാനവാസിന്റെ കരൾ രോഗവിവരം പുറത്തുവരുന്നത്.വയനാട് എംപിയായ ഷാനവാസ് ഡൽഹിയിൽ വച്ച് കുഴഞ്ഞുവീഴുകയും തുടർന്ന് AIIMS ൽ ICU വിൽ പ്രവേശിപ്പിക്കുകയുമുണ്ടായി.തുടർന്നാണ് ഷാനവാസിന് കരൾ സംബന്ധമായ രോഗം സ്ഥിരീകരിച്ചത്.

Therefore, the minimal metabolic rate write my essay cheap of an ectotherm must be determined at a specific temperature.
Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…