Home breaking-news കരോൾബാഗിലെ തീപിടുത്തം ,17 മരണം ,മൂന്നു മലയാളികൾ

കരോൾബാഗിലെ തീപിടുത്തം ,17 മരണം ,മൂന്നു മലയാളികൾ

0 second read
0
0

ഡൽഹി: ഡൽഹിയിലെ കരോള്‍ ബാഗിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തിനിടെ കാണാതായ മൂന്ന് മലയാളികളും മരിച്ചതായി സ്ഥിരീകരണം. നളിനാക്ഷിയമ്മ, മകന്‍ വിദ്യാസാഗർ, മകള്‍ ജയശ്രീ എന്നിവരാണ് മരിച്ചത്.

അപകടത്തിനിടെ മൂന്ന് പേരെയും കാണാതായിരുന്നു.വിവാഹത്തില്‍ പങ്കെടുക്കാന്‍ ദില്ലിയിലെത്തിയ എറണാകുളം ചേരാനെല്ലൂര്‍ സ്വദേശികളാണ് ഇവര്‍. കേരളത്തില്‍നിന്നുള്ള 13 അംഗ സംഘമായിരുന്നു ഹോട്ടലില്‍ ഉണ്ടായിരുന്നത്. 10 പേരെ രക്ഷപ്പെടുത്തി.

ആകെ 17 പേരാണ് അപകടത്തില്‍ മരിച്ചത്. ഇവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും. അപകടത്തില്‍ അറുപത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും.

പുലര്‍ച്ചെ 4.30 ഓടെയാണ് തീ പടര്‍ന്നത്. 26 ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അഞ്ച് നില കെട്ടിടത്തിലെ 48 മുറികളില്‍ 40 മുറികളിലും താമസക്കാര്‍ ഉണ്ടായിരുന്നു. തീ പടരുന്പോള്‍ താമസക്കാര്‍ ഉറക്കമായിരുന്നു.

തീ പടര്‍ന്നത് പുലര്‍ച്ചയായിരുന്നതിനാല്‍ അപകടത്തിന്‍റെ തോത് കൂടാന്‍ കാരണമായെന്നാണ് പ്രാഥമിക നിഗമനം.
.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…