Home breaking-news “ആമി”ക്കും “കാർബണും” മന്ത്രിയുടെ വക ധാർമ്മിക കുരുക്ക്

“ആമി”ക്കും “കാർബണും” മന്ത്രിയുടെ വക ധാർമ്മിക കുരുക്ക്

0 second read
0
0

തിരുവനന്തപുരം: ചലച്ചിത്ര അവാർഡിൽ നിന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിന്റെ “ആമിയും” വൈസ് ചെയർമാൻ ബീനാപോൾ എഡിറ്റ് ചെയ്ത കാർബണും പിൻവലിക്കണമെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്റെ ഓഫിസ്.അല്ലെങ്കിൽ അവർ തൽസ്ഥാനങ്ങൾ രാജിവച്ചശേഷം ചിത്രങ്ങൾ അവാർഡിനായി പരിഗണിക്കാം എന്നാണ് മന്ത്രിയുടെ നിലപാട്.

അക്കാഡമി ഭാരവാഹികള്‍ അവാര്‍ഡിനായി അപേക്ഷിക്കരുതെന്നാണ് നിയമം.

ചെയർമാൻ പദവി കമൽ രാജിവച്ച ശേഷം ചിത്രം അയക്കണം അല്ലെങ്കിൽ ആമി മത്സരത്തിൽ നിന്നു പിൻവലിക്കണമെന്ന നിലപാടിലാണ് മന്ത്രിയുടെ ഓഫീസ്. ഇതോടെ ചിത്രങ്ങൾ മത്സരത്തിൽ ഉൾപ്പെടുത്തണമോയെന്ന കാര്യത്തിൽ ചലച്ചിത്ര അക്കാദമി അധികൃതർ പ്രതിസന്ധിയിലായി. ചട്ടം അനുസരിച്ച് അവാർഡിനു സമർപ്പിച്ച ചിത്രം ഏകപക്ഷീയമായി തള്ളാനാവില്ല.

വേണുവിന്‍റെ കാർബണും സമാനമായ പ്രശ്നം നേരിടുന്നുണ്ട്. ‘കാർബണിന്‍റെ’ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് അക്കാഡമി വൈസ് ചെയർപഴ്സൻ ബീന പോളാണ്. അക്കാഡമി അംഗങ്ങളുടെ ചിത്രങ്ങൾ മത്സരത്തിന് പരിഗണിക്കുന്നത് വിവാദമാകുമെന്നാണു സർക്കാർ ആശങ്കപ്പെടുന്നത്.

അക്കാഡമി ചെയർമാൻ, വൈസ് ചെയർമാൻ, സെക്രട്ടറി, ആറംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ വ്യക്തിഗത അവാർഡിനു മത്സരിക്കാൻ പാടില്ലെന്നാണു ചട്ടങ്ങളിൽ പറയുന്നത്. എന്നാൽ അംഗങ്ങള്‍ ഭാഗവാക്കായ സിനിമകള്‍ അവാര്‍ഡിന് അപേക്ഷിക്കുന്നതില്‍ തെറ്റില്ല.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

ജെയ്ഷിനെ സംരക്ഷിക്കുന്നത് ഇമ്രാൻ ഖാന്റെ പാർട്ടി : മനീഷ് തിവാരി

മുംബൈ: പാക്കിസ്ഥാനി തീവ്രവാദി സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ സംരക്ഷിക്കുന്നതും ഇമ്രാൻ ഖാന്റെ …