Home breaking-news വോട്ടിങ് യന്ത്രമുണ്ടെങ്കിൽ അമേരിക്കയിലും “താമര “വിരിയും: ശിവസേന

വോട്ടിങ് യന്ത്രമുണ്ടെങ്കിൽ അമേരിക്കയിലും “താമര “വിരിയും: ശിവസേന

0 second read
0
0

മുംബൈ: വോട്ടിങ് യന്ത്രം കൂടെയുണ്ടെങ്കിൽ ബിജെപിക്ക് അമേരിക്കയിലും ലണ്ടനിലും താമര വിരിയിക്കാനാകുമെന്ന് പരിഹസിച്ചു ശിവസേന മുഖപത്രം സാമ്‌നയുടെ എഡിറ്റോറിയൽ.രണ്ടു ദിവസം മുമ്പ് മുബൈയിൽ പ്രസംഗത്തിൽ പാർട്ടി സുപ്രീമോ ഉദ്ധവ് താക്കറെ ഇതേ വാക്കുകൾ ഉദ്ധരിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രൂക്ഷമായി പരിഹസിച്ചുകൊണ്ടാണ് സാമ്‌നയുടെ എഡിറ്റോറിയൽ കടന്നുപോകുന്നത്. മഹാരാഷ്ട്രയിൽ പാർട്ടിയുമായി സഖ്യത്തിന് ബി.ജെ.പി. ശ്രമം തുടരുന്നതിനിടെയാണ് വിമർശനവുമായി ശിവസേനാ മുഖപത്രം രംഗത്തെത്തിയത്.

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന വാഗ്‌ദാനം എന്തുകൊണ്ട് പാലിക്കാൻ കഴിഞ്ഞില്ല? അയോധ്യയിൽപോലും എന്തുകൊണ്ട് താമര വിരിഞ്ഞില്ല? ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്കു പരിഹാരം കാണുന്നതിനുപകരം ധാർഷ്ട്യമാണ് ബി.ജെ.പി. നേതാക്കളിൽ കാണുന്നതെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അവകാശപ്പെടുന്നത് മഹാരാഷ്ട്രയിൽ കഴിഞ്ഞതവണ കിട്ടിയ 42 ലോക്‌സഭാ സീറ്റുകളെക്കാൾ ഒന്നെങ്കിലും ഇത്തവണ അധികം കിട്ടുമെന്നാണ്.

എൻ.സി.പി. നേതാവ് ശരദ് പവാറിന്റെ തട്ടകമായ ബാരാമതിയിൽപോലും ജയിക്കുമെന്നാണ് അവകാശവാദം. ഇത്തരത്തിലാണ് ആത്മവിശ്വാസമെങ്കിൽ പാർട്ടിക്ക് രാജ്യത്തെ 548 സീറ്റും ജയിക്കാൻ കഴിയുമെന്നും മുഖപ്രസംഗം പരിഹസിക്കുന്നു.

24,000 അധ്യാപകതസ്തികകളാണ് മഹാരാഷ്ട്രയിൽ ഒഴിഞ്ഞുകിടക്കുന്നത്. കർഷകർ എല്ലായിടത്തും പ്രശ്‌നത്തിലും പ്രതിഷേധത്തിലുമാണ് . എന്നാൽ ഭരിക്കുന്നവർക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പുവിജയത്തിൽമാത്രമാണ് ആശങ്കയെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…