Home breaking-news നാലു കൊലപാതകക്കേസുകൾ വേട്ടയാടുന്ന കണ്ണൂർ സിപിഎം നേതൃത്വം

നാലു കൊലപാതകക്കേസുകൾ വേട്ടയാടുന്ന കണ്ണൂർ സിപിഎം നേതൃത്വം

0 second read
0
0

തലശ്ശേരി: ലോക്‌സഭാ തെരഞ്ഞെടുപ്പ് വാതിൽക്കൽ വന്നു മുട്ടിനിൽക്കുമ്പോൾ കണ്ണൂർ സിപിഎം പ്രതിരോധത്തിലാണ്.വടകര സീറ്റിൽ പാർട്ടി സ്ഥാനാർത്ഥിയായി നിശ്ചയിച്ച ജില്ലാ സെക്രട്ടറി പി ജയരാജനും കല്യാശേരി എംഎൽഎ ടീവി രാജേഷും പ്രതികളാകുന്ന ഷുക്കൂർ വധക്കേസ് ഒട്ടൊന്നുമല്ല കണ്ണൂർ സിപിഎം നെ പ്രതിരോധത്തിലാക്കുന്നത്.

സമാനസ്വഭാവമുള്ള നാല് രാഷ്ട്രീയക്കൊലക്കേസുകൾ ആണ് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നത് ഷുക്കൂർ വധക്കേസിൽ പി. ജയരാജൻ, ടി.വി. രാജേഷ് എം.എൽ.എ. എന്നിവർക്കെതിരേ സി.ബി.െഎ. സമർപ്പിച്ച കുറ്റപത്രം ഈ പട്ടികയിൽ ഒടുവിലത്തേതാണ്.

കേസ് തലശ്ശേരി കോടതിയിൽ പരിഗണനയ്ക്കുവരുമ്പോൾ നിലവിൽ ജയരാജന്റെയും രാജേഷിന്റെയും ജാമ്യം റദ്ദാക്കുമോയെന്നും അറസ്റ്റുണ്ടാവുമോയെന്നും സി.പി.എം. ആശങ്കപ്പെടുന്നു. ഷുക്കൂർ വധക്കേസിലെന്നപോലെ ആർ.എസ്.എസ്. നേതാവ് കതിരൂർ മനോജ് വധക്കേസിലും സി.ബി.ഐ. അന്വേഷണം നടക്കുന്നുണ്ട്.

കേസിൽ 25-ാം പ്രതിയായ ജയരാജൻ ജാമ്യത്തിലാണ്. എടയന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ്‌ രക്തസാക്ഷിയായതിന്റെ ഒന്നാംവാർഷികം കോൺഗ്രസ് ആചരിക്കുന്ന വേളയിലാണ് ഷുക്കൂർ വധക്കേസിലും സി.പി.എം. കുരുക്കിലായത്.

ന്യൂനപക്ഷത്തെ പാർട്ടിയോട് അടുപ്പിക്കുന്ന പ്രവർത്തനങ്ങളിൽ നേതൃത്വം കൊടുക്കുന്നതിനിടെ ന്യൂനപക്ഷത്തിൽപ്പെട്ട രണ്ടുയുവാക്കളുടെ കൊലപാതകത്തിന്റെ ഓർമകൾ മോശം പ്രതിച്ഛായയുണ്ടാക്കുമെന്ന് സി.പി.എം. ഭയക്കുന്നു.

എന്നാൽ, രാഷ്ട്രീയോദ്ദേശ്യത്തോടെ സി.ബി.ഐ.യെ പാർട്ടിക്കെതിരേ ഉപയോഗിക്കുകയാണെന്നാണ് സി.പി.എമ്മിന്റെ പരാതി. സി.ബി.ഐ.യുടെ വിശ്വാസ്യത രാജ്യത്താകമാനം തകർന്നതായും ബി.ജെ.പി.യുടെ ചട്ടുകമായി സി.ബി.ഐ. മാറിയതായും അവർ കുറ്റപ്പെടുത്തുന്നു.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…