Home breaking-news ഭൂപെൻ ഹസാരികയുടെ ഭാരതരത്ന നിരസിച്ചു മകൻ തേജ് ഹസാരിക.

ഭൂപെൻ ഹസാരികയുടെ ഭാരതരത്ന നിരസിച്ചു മകൻ തേജ് ഹസാരിക.

0 second read
0
0

ന്യൂഡൽഹി:  സംഗീത പ്രതിഭ ഭൂപേൻ ഹസാരികയ്ക്കു മരണാനന്തര ബഹുമതിയായി ഈ വർഷം ബിജെപി സർക്കാർ നൽകിയ ഭാരതരത്നം നിരസിച്ച് മകൻ തേജ് ഹസാരിക. ജാതിയുടെയും മതത്തിന്റെയും പേരിൽ ഇന്ത്യയെ വിഭജിക്കുന്ന ബിജെപി നയത്തിനെതിരെയുള്ളപ്രതിഷേധമായാണ് ബിജെപി സർക്കാർ നൽകിയ ഭാരതരത്ന നിഷേധിക്കുന്നതെന്ന് മകൻ തേജ് ഹസാരിക മാദ്ധ്യമങ്ങളോട് പറഞ്ഞു.തന്റെ പിതാവ് ഒരിക്കലും ഒരു മതവാദി ആയിരുന്നില്ലെന്നും തേജ് പറയുന്നു.

കേന്ദ്രസർക്കാരിന്റെ പൗരത്വ നിയമ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ചാണു തീരുമാനം. പൗരത്വ നിയമ ഭേദഗതി ബിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാനുള്ള ബിജെപിയുടെ നടപടിയാണെന്നാണ് തേജ് ഹസാരികയുടെ നിലപാട്.

ബില്ലിനെതിരെ വ്യാപക പ്രതിഷേധമാണു അസം അടക്കം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്നുവരുന്നത്.

അസം സ്വദേശിയാണു ഭൂപേൻ ഹസാരിക. ഈ മാസാദ്യം പ്രശസ്ത മണിപ്പൂരി സിനിമ സംവിധായകൻ അരിബം ശ്യാം ശർമ തനിക്കു 2006 ൽ ലഭിച്ച പത്മശ്രീ തിരിച്ചുനൽകിയിരുന്നു.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

ജെയ്ഷിനെ സംരക്ഷിക്കുന്നത് ഇമ്രാൻ ഖാന്റെ പാർട്ടി : മനീഷ് തിവാരി

മുംബൈ: പാക്കിസ്ഥാനി തീവ്രവാദി സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ സംരക്ഷിക്കുന്നതും ഇമ്രാൻ ഖാന്റെ …