Home breaking-news തായ്‌ലൻഡ് രാജകുമാരിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്ക്

തായ്‌ലൻഡ് രാജകുമാരിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്ക്

0 second read
0
0

ബാങ്കോക് : തായ്‌ലൻഡ് തെരഞ്ഞെടുപ്പു കമ്മീഷൻ രാജകുമാരി ഉബോൾരതനയെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കി.മാർച്ച് 24 നാണ് തായ്‌ലൻഡ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ്.

ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് രാജകുമാരി ഉബോൾരതന തന്റെ സ്ഥാനാർത്ഥിത്വം തായ് രക്ഷാ ചാർട്ട് പാർട്ടിയുടെ പ്രഖ്യാപിച്ചത്.

രാജകുമാരിയുടെ നടപടി ശരിയല്ലെന്ന് തായ് മഹാരാജാവ് പരസ്യപ്രസ്താവന ഇറക്കിയിരുന്നു.തായ് ഭരണഘടന പ്രകാരം രാജകുടുംബം രാഷ്ട്രീയത്തിനതീതമാണ്.തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതും പ്രധാനമന്തിയും മന്ത്രിമാരുമാകേണ്ടതും പ്രജകളാണ് ,അല്ലാതെ രാജകുടുംബത്തിലെ അംഗങ്ങളല്ല -മഹാരാജാവ് മഹാ വാജിറാലോങ്കോരൻ തന്റെ ഫെബ്രുവരി 8 രാത്രിയിൽ ഇറക്കിയ ഉത്തരവിൽ പറയുന്നു.

തുടർന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ രാജകുമാരി ഉബോൾരതനയെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കിയത്.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…