
മാഡ്രിഡ് : മാഡ്രിഡിലെ പ്ലാസ ദേ കൊളോൺ ഇന്നലെ ജനസാന്ദ്രമായി.ഒരേയൊരു മുദ്രാവാക്യം മുഴങ്ങിക്കേട്ടു “പെദ്രോ സാഞ്ചസ് രാജിവയ്ക്കുക ,സ്പെയിൻ വിഭജിക്കാതിരിക്കുക ”
സ്പെയിനിലെ യാഥാസ്ഥിതിക പാർട്ടികളായ വോക്സ് പാർട്ടിയും സുഇദ്ദോനസ് പാർട്ടിയുമാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്.പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് കാറ്റലോണിയൻ പ്രക്ഷോഭകാരികൾക്ക് അനുകൂലമായ നിലപാടെടുത്തതാണ് ഈ രണ്ടു പാർട്ടിഅണികളെയും ചൊടിപ്പിച്ചത്.
“ഞങ്ങളിവിടെ സമ്മേളിച്ചത് വിഭജനത്തിന് എതിരായി സംസാരിക്കാനും ഐക്യ സ്പെയിൻ എന്ന ആശയം പ്രചരിപ്പിക്കാനാണ് “പ്രതിപക്ഷ നേതാവ് ആൽബർട്ട് റിവേര ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
കാറ്റലോണിയയെ സ്പെയിനിൽ നിന്നും മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി പെദ്രോ സാഞ്ചസിന്റെ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് സ്പെയിനിൽ ഉയരുന്നത് .
(Photo Credit: Reuters)