Home breaking-news വൻ വിജയമായി പ്രിയങ്കയുടെ ലക്‌നൗ റോഡ് ഷോ

വൻ വിജയമായി പ്രിയങ്കയുടെ ലക്‌നൗ റോഡ് ഷോ

0 second read
0
0

ലക്‌നൗ: കഴിഞ്ഞ ഒരു മണിക്കൂറായി പ്രിയങ്ക ഗാന്ധിക്ക് ലക്‌നൗ ജനതയെ ഇളക്കിമറിക്കാനായി. “ചൗക്കിദാർ ചോർ ഹൈ ” എന്ന മുദ്രാവാക്യവുമായാണ് ജനം ലക്‌നൗവിൽ പ്രിയങ്കയെയും രാഹുലിനെയും ജ്യോതിരാദിത്യ സിന്ധ്യയെയും എതിരേൽക്കുന്നത്.മോദിക്കോ ബിജെപിക്കോ മൂർദ്ദാബാദ് വിളിക്കരുത് എന്ന രാഹുൽ ഗാന്ധിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് “ചൗക്കിദാർ ചോർ ഹൈ ” എന്ന മുദ്രാവാക്യവുമായി കോൺഗ്രസ് പ്രവർത്തകർ പ്രിയങ്കയെ എതിരേൽക്കുന്നത്.


ലക്‌നൗ വിമാനത്താവളത്തിൽ നിന്നും പാർട്ടി ഓഫിസ് വരെയുള്ള പന്ത്രണ്ടു കിലോമീറ്റർ ദൂരത്ത് മുപ്പതു സ്ഥലങ്ങളിൽ പ്രിയങ്കക്കായി പ്രത്യേക സ്വീകരണം ഒരുക്കിയിട്ടുണ്ട് .ലക്‌നൗവിൽ നിരത്തുനിറയെ കോൺഗ്രസ് പ്രവർത്തകരെ കൊണ്ടു നിറഞ്ഞിരിക്കുന്നു.

ഇന്നുമുതൽ വ്യാഴാഴ്ച വരെ പ്രിയങ്കയും ജ്യോതിരാദിത്യയും ലക്‌നൗവിൽ ഉണ്ടായിരിക്കുയും.ഇന്നത്തെ റോഡ് ഷോയ്ക്ക് ശേഷം രാഹുൽ ഗാന്ധി ഡൽഹിക്ക് മടങ്ങും.

പാർട്ടിയുടെ ഭാവി പരിപാടികൾ പ്രാദേശിക നേതൃത്വവുമായി ചർച്ച ചെയ്ത് തീരുമാനിച്ചശേഷം വ്യാഴാഴ്ച വൈകിട്ടാണ് പ്രിയങ്കയുടെ ഡൽഹിയിലേക്കുള്ള മടക്കം.

ഉത്തർപ്രദേശ് പിസിസി അദ്ധ്യക്ഷൻ രാജ് ബബ്ബറാണ് പ്രിയങ്കയുടെ റോഡ് ഷോയ്ക്ക് ചുക്കാൻ പിടിക്കുന്നത്.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…