Home breaking-news ദേവികുളം സബ് കളക്ടറുടെ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ

ദേവികുളം സബ് കളക്ടറുടെ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ

0 second read
0
1

മൂന്നാർ : റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാതെ മൂന്നാറിൽ നിർമാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ്  ദേവികുളം സബ് കലക്ടർ രേണു രാജ് ഇന്ന് ഹൈക്കോടതിയിൽ സത്യവാങ്ങ്മൂലം നൽകുന്നത്.

മുതിരപ്പുഴയാർ കയ്യേറി പഞ്ചായത്ത് നിയമവിരുദ്ധമായി കെട്ടിടം നിർമിച്ചുവെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു. അനധികൃത നിർമാണം തടയാൻ ശ്രമിച്ച റവന്യൂ ഉദ്യോഗസ്ഥരെ രാജേന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിലെത്തിയ സംഘം അപമാനിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംഭവങ്ങളുടെ വിശദ വിവരങ്ങൾ സത്യവാങ്ങ്മൂലമായി കോടതിയെ ധരിപ്പിക്കാൻ സബ് കലക്ടർ തീരുമാനിച്ചത്.

പഞ്ചായത്ത് ഭരണം യുഡിഎഫ് കൈവശമുള്ള പഞ്ചായത്താണ് നിയമവിരുദ്ധമായി കെട്ടിടം നിർമിച്ചത്.പിന്നീട് പിന്തുണയുമായി സിപിഎം എംഎൽഎ എസ് രാജേന്ദ്രൻ എത്തുന്നതും സബ് കളക്ടറായ രേണു രാജിനെ അപമാനിക്കുന്നതും.

റവന്യൂ വകുപ്പിന്‍റെ നടപടി തടസ്സപ്പെടുത്തിയ എംഎൽഎയുടെ നടപടിയും ഹൈക്കോടതിയെ അറിയിക്കും. മൂന്നാറിലെ അനധികൃത നിർമാണ പ്രവർത്തനങ്ങൾ തടയാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളുടെ വിശദാംശങ്ങൾ അറിയിക്കാൻ എജി ഓഫീസ് ജില്ലാ കലക്ടർക്ക് നിർദേശം നൽകിയിരുന്നു.ഇതിനെത്തുടർന്ന് സബ് കളക്ടർ റിപ്പോർട്ട് ഇന്ന് എ ജിക്കും രേഖാമൂലം കൈമാറും.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

ജെയ്ഷിനെ സംരക്ഷിക്കുന്നത് ഇമ്രാൻ ഖാന്റെ പാർട്ടി : മനീഷ് തിവാരി

മുംബൈ: പാക്കിസ്ഥാനി തീവ്രവാദി സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ സംരക്ഷിക്കുന്നതും ഇമ്രാൻ ഖാന്റെ …