Home Sports Football ചെൽസിയെ 6 -0 നു മുട്ടു കുത്തിച്ചു മാഞ്ചസ്റ്റർ സിറ്റി

ചെൽസിയെ 6 -0 നു മുട്ടു കുത്തിച്ചു മാഞ്ചസ്റ്റർ സിറ്റി

1 second read
0
0

എത്തിഹാദ് സ്റ്റേഡിയം ,മാഞ്ചസ്റ്റർ : ഇന്നലെ മാഞ്ചസ്റ്ററിൽ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുടബോളിൽ മുൻ ചാമ്പ്യന്മാരായ ചെൽസിയെ മറുപടിയില്ലാത്ത ആറു ഗോളുകൾക്ക് തുരത്തി മാഞ്ചസ്റ്റർ സിറ്റി 65 പോയിന്റുമായി ഒന്നാം സ്ഥാനം നിലനിർത്തി.

സിറ്റിയുടെ തൊട്ടുപുറകേ 65 പോയിന്റുമായി ലിവർപൂൾ രണ്ടാം സ്ഥാനത്തുണ്ട് .27 കളികളിൽ നിന്നാണ് സിറ്റി 65 പോയിന്റ് നേടിയതെങ്കിൽ ലിവർപൂൾ അത് 26 കളികളിൽ നിന്നും നേടിക്കഴിഞ്ഞു.പക്ഷേ ലിവർപൂളിനെക്കാൾ പത്തു ഗോളുകൾ സിറ്റി കൂടുതലടിച്ചിട്ടുണ്ട്.അതാണ് പോയിന്റ് പട്ടികയിൽ സിറ്റിക്കുള്ള മേൽക്കൈ.

ഇന്നലെ പ്രാദേശികസമയം (GMT ) വൈകിട്ട് നാലുമണിക്കായിരുന്നു കളി ആരംഭിച്ചത്.

4 -0 എന്ന ലീഡുനേടിക്കൊണ്ട് ആദ്യ 25 മിനിറ്റിൽ തന്നെ സിറ്റി ലിവർപൂളിലെ വെള്ളം കുടിപ്പിച്ചിരുന്നു. സിറ്റിക്കുവേണ്ടി നാലാം മിനിറ്റിൽ സ്റ്റെർലിങ്ങും 13 ഉം 19 ഉം മിനിറ്റുകളിൽ അഗുരോയും 25 ആം മിനിറ്റിൽ ഗുൻഡോഗാനും ഗോളുകളടിച്ചു.ചെൽസി ഗോൾകീപ്പർ കേപ്പയ്ക്കോ പ്രതിരോധനിരക്കോ ഒന്നും ചെയ്യാനാകാത്ത അവസ്ഥ.

തുടർന്ന് രണ്ടാം പകുതിയുടെ 56 ആം മിനിറ്റിൽ അഗുരോയും 80 ആം മിനിറ്റിൽ സ്റ്റെർലിങ്ങും ഓരോ ഗോൾ കൂടി നേടി.

സെർജി അഗുരോയുടെ ഹാട്രിക്കും സ്റ്റെർലിങ്ങിന്റെ ഇരട്ടഗോളും ചെൽസിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.ഇതോടെ പോയിന്റ് പട്ടികയിൽ 50 പോയിന്റുമായി ചെൽസി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Load More Related Articles
Load More By News Desk
Load More In Football

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…