Home breaking-news കോൺഗ്രസ്-ഡിഎംകെ സഖ്യത്തിലേക്കുള്ള വഴി -സ്വയം കുഴിതോണ്ടി കമലഹാസൻ

കോൺഗ്രസ്-ഡിഎംകെ സഖ്യത്തിലേക്കുള്ള വഴി -സ്വയം കുഴിതോണ്ടി കമലഹാസൻ

1 second read
0
0

ചെന്നൈ: കോൺഗ്രസുമായി സഖ്യത്തിനുള്ള കഠിന ശ്രമത്തിലായിരുന്നു കമലഹാസൻ.കമലിന്റെ പാർട്ടിക്ക് തമിഴ്‌നാട്ടിൽ അടിവേരുകളായിട്ടില്ല,കൂടാതെ രജനികാന്തിന്റെ പാർട്ടിയും രംഗത്തെത്തിയത് കുറെ അണികൾ രജനിയുടെ കൂടെപ്പോകാനും കാരണമാകുന്നു.

ഫാൻസ്‌ അസോസിയേഷൻ വഴിയുള്ള പ്രവർത്തനത്തിനപ്പുറം ഡിഎംകെ പോലൊരു കേഡർ പാർട്ടിയാകാൻ കമലിന്റെ പാർട്ടിക്ക് ഉടനെ കഴിയുമെന്നും തോന്നുന്നില്ല.അതിനിടയിലായിരുന്നു കമൽ കോൺഗ്രസിനോടുള്ള അടുപ്പം പരസ്യമായി പ്രഖ്യാപിച്ചത്.

തുടർന്ന് തമിഴ്‌നാട് പിസിസി അദ്ധ്യക്ഷൻ കെ എസ് അഴഗിരി കമലിനെ കോൺഗ്രസ് -ഡിഎംകെ സഖ്യത്തിലേക്ക് സ്വാഗതവും ചെയ്‌തു.സഖ്യത്തിലേക്ക് കമലും കടന്നുവരും എന്ന പ്രതീതി ഏതാനും ദിവസങ്ങളായി തമിഴ്‌നാട്ടിൽ ഉണ്ടായിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം ചെന്നൈയിൽ പ്രസംഗത്തിൽ കമലഹാസൻ ഡിഎംകെയെ “അഴിമതിക്കക്ഷി ” എന്നു വിളിച്ചത് ഡിഎംകെ നേതാക്കളെ ചൊടിപ്പിച്ചു.അവർ കെ എസ് അഴഗിരിയെ വിരട്ടി.

ഉടനെതന്നെ അഴഗിരി കമലഹാസനെ തള്ളിപ്പറഞ്ഞു.ഇതോടെ കോൺഗ്രസ് -ഡിഎംകെ സഖ്യത്തിലേക്കുള്ള കമൽഹാസനറെ വഴിയും അടഞ്ഞു.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…